യുവതിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ: ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വലിയമരം വാര്‍ഡ് നടുവില്‍പുരയിടത്തില്‍ അജീഷാണ് (26) പിടിയിലായത്. ഏപ്രില്‍ മൂന്നിനാണ് ഭാര്യ ആമിന (23) മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ സൗത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ലോക്കല്‍ പൊലീസിന്‍െറ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണത്തില്‍ സ്ത്രീധനത്തിന്‍െറ പേരില്‍ ആമിനയെ അജീഷ് പീഡിപ്പിച്ചിരുന്നതായി കണ്ടത്തെി. തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ.്പി കെ.എസ്. ഉദയഭാനുവിന്‍െറ നേതൃത്വത്തിലുള്ള സംഘം അജീഷിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്.ഐ ഗോപാലകൃഷ്ണന്‍, എ.എസ്.ഐ ടി.ജി. സുരേഷ് കുമാര്‍, വനിതാ പൊലീസ് സി.പി.ഒ മാരായ ജാസ്മിന്‍, ദീപ്തി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈമാസം 31 വരെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.