കരിവേലിമറ്റം ചിട്ടീസിന്‍െറ കുന്നുകര ശാഖ പൂട്ടി

കുന്നുകര: കരിവേലിമറ്റം ചിട്ടീസിന്‍െറ (മാണിക്യം) കുന്നുകര ശാഖയും അടച്ചുപൂട്ടി. ചിട്ടിയില്‍ അടച്ച പണം കാലാവധി കഴിഞ്ഞിട്ടും തിരികെ ലഭിക്കാതിരുന്നതിനത്തെുടര്‍ന്ന് ശനിയാഴ്ച രാവിലെ ഏതാനും ഉപഭോക്താക്കള്‍ കുന്നുകര ശാഖക്ക് മുന്നില്‍ ബഹളം വെച്ചു. സംഭവമറിഞ്ഞ് കൂടുതല്‍ ഉപഭോക്താക്കള്‍ പണം ആവശ്യപ്പെട്ട് ഓഫിസില്‍ എത്തി. തുടര്‍ന്ന്, ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ജി. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെിയാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയത്. ചിട്ടിയുടെ പ്രവര്‍ത്തനം കുറെ നാളുകളായി പ്രതിസന്ധിയിലായിരുന്നു. യഥാസമയം പണം നല്‍കാത്തതിനാല്‍ ഉപഭോക്താക്കള്‍ സ്ഥാപനത്തിലത്തെി ബഹളം വെക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ചിട്ടിയുടെ കാലാവധി കഴിഞ്ഞതിനത്തെുടര്‍ന്ന് ഏതാനുംപേര്‍ക്ക് ശനിയാഴ്ചയായിരുന്നു പണം മടക്കിനല്‍കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ശനിയാഴ്ച രാവിലെ മൂന്നുപേരാണ് ആദ്യമത്തെിയത്. ഇവര്‍ക്ക് 34,000, 23,000, 19,000 ക്രമത്തിലായിരുന്നു പണം നല്‍കേണ്ടത്. തൃക്കാക്കരയിലെ ഓഫിസില്‍നിന്ന് പണം എത്തിയില്ളെന്ന മറുപടിയായിരുന്നു ജീവനക്കാരില്‍നിന്ന് ലഭിച്ചത്. അതോടെ ഉപഭോക്താക്കള്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ ചിട്ടിക്കമ്പനി ഉടമയുമായി ബന്ധപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് പണം തിരിച്ചുനല്‍കുമെന്ന് അദ്ദേഹം ഫോണിലൂടെ ഉറപ്പ് നല്‍കി. വ്യാഴാഴ്ച ഉപഭോക്താക്കളുമായി പ്രശ്നം ചര്‍ച്ച ചെയ്ത് അടുത്ത ശനിയാഴ്ചക്കകം പണം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. അതോടെ പകുതിയോളം പേര്‍ ശാന്തരായെങ്കിലും ബാക്കിയുള്ളവര്‍ പണം ഇപ്പോള്‍തന്നെ കിട്ടണമെന്ന് വാശിപിടിച്ചു. അവര്‍ക്ക് ഹെഡ് ഓഫിസില്‍ വിളിച്ചുവരുത്തി ഒരുമാസത്തെ കാലാവധിയുള്ള ചെക്കുകളും നല്‍കിയായിരുന്നു ബഹളം ശാന്തമാക്കിയത്. അതിനിടെ, കമ്പ്യൂട്ടറുകളടക്കമുള്ള ഉപകരണങ്ങള്‍ ഓഫിസില്‍നിന്ന് കടത്താന്‍ സാധ്യതയുണ്ടെന്ന പരാതിയത്തെുടര്‍ന്ന് ഉപകരണങ്ങളും രേഖകളടക്കമുള്ള മുറി അടച്ചുപൂട്ടി താക്കോല്‍ പൊലീസ് സൂക്ഷിച്ചിരിക്കുകയാണ്. 3000 രൂപ മുതല്‍ ഒരുലക്ഷം വരെ മുഖവിലയുള്ള ചിട്ടികളില്‍ മാസം, ആഴ്ച, ദിവസ തവണകളിലായിരുന്നു പണം പിരിച്ചെടുത്തിരുന്നത്. ജില്ലയിലും സമീപജില്ലകളിലുമായി 30 ശാഖകളാണുള്ളത്. അടുത്തിടെ ചിട്ടി നിയന്ത്രണ നിയമം വന്നതോടെയാണ് കരിവേലിമറ്റം ചിട്ടീസിനും പ്രതിസന്ധി നേരിട്ടത്. ഇതിനകം പല ശാഖകളും അടച്ചുപൂട്ടി. മറ്റുപല ശാഖകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.