ആലപ്പുഴ: തകര്‍ന്ന വള്ളങ്ങള്‍ കരക്കത്തെിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ലാത്തതില്‍ പ്രതിഷേധം. ചൊവ്വാഴ്ച പുലര്‍ച്ചെ പുന്നപ്ര ചള്ളി കടപ്പുറത്തുണ്ടായ കടലാക്രമണത്തില്‍ കരയിലുണ്ടായിരുന്ന 27 വള്ളങ്ങളാണ് തിരമാലയില്‍പ്പെട്ട് തകര്‍ന്നത്. ചൊവ്വാഴ്ച ഉച്ചയോടെ കായംകുളത്തുനിന്ന് ഫിഷറീസ് ബോട്ട് എത്തിച്ചെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ ഇവര്‍ മടങ്ങി. ഇതത്തേുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ആറുമുതല്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ട് കിടന്ന വള്ളങ്ങളും വലകളും കരക്കത്തെിക്കാന്‍ ശ്രമം ആരംഭിച്ചത്. ഇതിന് ഒരു എക്സ്കവേറ്റര്‍ മാത്രമാണ് ഉണ്ടായിരുന്നത്.ചെലവ് സര്‍ക്കാര്‍ നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളാണ് എക്സ്കവേറ്റര്‍ വാടകക്കെടുത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. നാല് വള്ളങ്ങള്‍ മാത്രമാണ് കരക്കത്തെിക്കാന്‍ സാധിച്ചത്. എക്സ്കവേറ്ററില്‍ കയര്‍ കെട്ടിയാണ് വലകള്‍ കരക്കത്തെിച്ചത്. കൂടുതല്‍ എക്സ്കവേറ്റര്‍ ആവശ്യമായിരുന്നെങ്കിലും അത് ഏര്‍പ്പാടാക്കാന്‍ ഉദ്യോഗസ്ഥരാരും സ്ഥലത്ത് എത്തിയില്ല. പുന്നപ്ര വില്ളേജ് ഓഫിസിലെ രണ്ട് ജീവനക്കാരും ആലപ്പുഴ സൗത് സി.ഐ കെ.എന്‍. രാജേഷിന്‍െറ നേതൃത്വത്തില്‍ പുന്നപ്ര പൊലീസും മാത്രമാണ് എത്തിയത്. സ്റ്റേഷന്‍ ഓഫിസര്‍ എസ്. സതീശന്‍െറ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് യൂനിറ്റും സ്ഥലത്തത്തെിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനോ എക്സ്കവേറ്റര്‍ അടക്കമുള്ളവ എത്തിക്കാനോ ഉദ്യോഗസ്ഥരാരും എത്താതിരുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.