വൈദ്യുതി ഭവനിലെ സര്‍വര്‍ തകരാറിലായി; പണം അടക്കാനാവാതെ ഉപഭോക്താക്കള്‍ വലഞ്ഞു

ആലപ്പുഴ: ആലപ്പുഴ ശവക്കോട്ടപ്പാലത്തിന് സമീപമുള്ള കെ.എസ്.ഇ.ബി വൈദ്യുതി ഭവന്‍ ഓഫിസിലെ ബില്‍ സെക്ഷനിലെ സര്‍വര്‍ തകരാറിലായി. ഇതത്തേുടര്‍ന്ന് ബില്‍ അടക്കാനാവാതെ ഉപഭോക്താക്കള്‍ വലഞ്ഞു. ബുധനാഴ്ച രാവിലെ 10ന് പണമടക്കാന്‍ എത്തിയവര്‍ പണം അടക്കാന്‍ മണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്നു. ഇതിനുപുറമെ, ബില്ലിങ് സെക്ഷനിലെ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതും പണമടക്കാന്‍ എത്തിയവരുടെ ദുരിതം ഇരട്ടിയാക്കി. സര്‍വര്‍ തകരാറും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി പലരെയും ഉദ്യോഗസ്ഥര്‍ മടക്കിയയക്കുകയും ചെയ്തു. ബില്‍തുക ഒടുക്കേണ്ട തീയതി അടുത്തത്തെിയതോടെയാണ് തിരക്ക് രൂക്ഷമാകാന്‍ കാരണം. അഞ്ച് കൗണ്ടറുകളാണ് മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. മൂന്ന് കൗണ്ടര്‍ മാത്രമേ ബുധനാഴ്ച പ്രവര്‍ത്തിച്ചിരുന്നുള്ളൂ. കൗണ്ടറുകളുടെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കിയതോടെ സ്ത്രീകളടക്കമുള്ളവര്‍ വലിയ നീണ്ട നിരയാണ് കാണാനായത്. രണ്ടു ദിവസം മുമ്പും സര്‍വറിന് തകരാര്‍ കണ്ടത്തെിയിരുന്നു. ഇത് താല്‍ക്കാലികമായി പരിഹരിച്ചെങ്കിലും വീണ്ടും തകരാര്‍ സംഭവിക്കുകയായിരുന്നു. സര്‍വര്‍ തകരാറായതോടെ ചെക്കുകള്‍ സ്വീകരിക്കാന്‍ കഴിയാതെയുംവന്നു. തകരാര്‍ പരിഹരിച്ച് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാന്‍ മൂന്നു ദിവസം കൂടി വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.