ഹരിപ്പാട്: കുടിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാര്‍. മുതുകുളം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ജനങ്ങളാണ് കുടിവെള്ളം ഇല്ലാതെ നട്ടംതിരിഞ്ഞ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ഒരുങ്ങുന്നത്. ഏഴാം വാര്‍ഡിലെ ഫ്ളവര്‍ ജങ്ഷന്‍ പ്രദേശത്ത് മാസങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇവിടുത്തെ ഏഴോളം ടാപ്പുകളില്‍ വെള്ളം എത്തിയിട്ട് കാലങ്ങളായി. ഏറ്റവും താഴ്ചയിലുള്ള ഒരു പൈപ്പില്‍ തുള്ളിയായി കിട്ടുന്ന വെള്ളമാണ് ഇപ്പോഴുള്ള ഏക ആശ്രയം.നാല്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതോടെ എല്ലാവര്‍ക്കും ഈ ഒരു പൈപ്പ് മാത്രമാണ് ആശ്രയം. മണിക്കൂറുകള്‍ നിന്നാല്‍ മാത്രമാണ് ഒരുബക്കറ്റ് വെള്ളം ലഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റും വാട്ടര്‍ അതോറിറ്റി അധികൃതരും ഇടക്ക് സന്ദര്‍ശിച്ച് മടങ്ങുമെങ്കിലും പരിഹാരം ഉണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രധാന പൈപ്പില്‍ തടസ്സം സംഭവിച്ചതിനാലാണ് ഈ ഭാഗത്ത് വെള്ളം ലഭിക്കാത്തത്. ഈ പൈപ്പുകളുമായി ബന്ധപ്പെട്ടുള്ള പഞ്ചായത്തിലെ മറ്റുപ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നുണ്ട്. കനകക്കുന്ന്, മായിക്കല്‍, പുത്തന്‍ചന്ത എന്നിവിടങ്ങളിലെ മോട്ടോറില്‍ നിന്ന് നേരിട്ട് പമ്പുചെയ്താണ് വെള്ളം പൈപ്പുകളില്‍ എത്തിക്കുന്നത്. എന്നിട്ടും പൈപ്പില്‍ വെള്ളം വരാത്തത് പൈപ്പിലെ തടസ്സം കൊണ്ടാണെന്നും അത് കണ്ടത്തെി പരിഹരിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതടക്കമുള്ള ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.