കൊച്ചി: വളപട്ടണം ഐ.എസ് കേസിലെ മാപ്പുസാക്ഷിയുടെ മൊഴികൾ ചോർന്നു. എറണാകുളം പ്രത്യേക കോടതിയിൽ രഹസ്യവിചാരണക്കിടെ മാപ്പുസാക്ഷി നൽകിയ മൊഴികളുടെ അസ്സൽപകർപ്പാണ് ചോർന്നത്. മൊഴികൾ ചോർന്നതോടെ ഇനി വിസ്തരിക്കാനുള്ള സാക്ഷികളും മൊഴി നൽകിയ മാപ്പുസാക്ഷിയും ഭീഷണി നേരിട്ടേക്കുമെന്ന ആശങ്കയിലാണ് എൻ.ഐ.എ.
ഇതേത്തുടർന്ന് മൊഴികൾ കോടതിയിൽനിന്ന് ചോരാനിടയായ സംഭവത്തിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തേ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ട് പ്രതികളെയാണ് എൻ.ഐ.എ മാപ്പുസാക്ഷിയാക്കിയിരുന്നത്. ഇതിൽ ഒരു മാപ്പുസാക്ഷിയുടെ മൊഴിയുടെ വിശദാംശങ്ങളാണ് ഒരു പത്രത്തിലും ചാനലിലും വന്നത്.
റിപ്പോർട്ട് ചെയ്ത ചാനലിൽനിന്നും പത്രത്തിൽനിന്നും വിശദാംശങ്ങൾ ആരായുമെന്നാണ് വിവരം. ഇത് ചോരാനിടയായ സാഹചര്യം കോടതി പരിശോധിക്കുന്നുണ്ട്. കേസിൽ അറസ്റ്റിലായ മിഥിലാജ് (28), അബ്ദുൽ റസാഖ് (25), യു.കെ. ഹംസ (58) എന്നിവരുടെ ഒന്നാംഘട്ട വിചാരണയാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.