വടക്കാഞ്ചേരി: പീഡനക്കേസില്‍ ഇരയായ യുവതി അന്വേഷണ സംഘത്തിനെതിരെ സമര്‍പ്പിച്ച ഹരജി വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി തള്ളി. കഴിഞ്ഞ 17ന് യുവതി സമര്‍പ്പിച്ച ഹരജി പരിഗണിച്ചെങ്കിലും അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതത്തേുടര്‍ന്നാണ് വ്യാഴാഴ്ച പരിഗണിച്ചത്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കേ ഇടപെടാനാവില്ളെന്നും അന്വേഷണസംഘം കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യുന്നതിന്‍െറ പേരില്‍ അന്വേഷണ സംഘം നിരന്തരം പീഡിപ്പിക്കുന്നെന്ന് ആരോപിച്ചാണ് യുവതി ഹരജി സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥ പാലക്കാട് എ.എസ്.പി ജി. പൂങ്കുഴലി, അഡ്മിനിസ്ട്രേഷന്‍ എ.സി.പി എം.കെ. ഗോപാലകൃഷ്ണന്‍, സി.ഐ എലിസബത്ത് എന്നിവരടങ്ങുന്ന പൊലീസ് സംഘത്തിനെതിരെയാണ് ഹരജി. യുവതിക്കുവേണ്ടി അഭിഭാഷകരായ സി.ആര്‍. ജെയ്സണ്‍, ടി.എസ്. മായാദാസ്, സോജന്‍ ജോബ് എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.