കൊച്ചി: എറണാകുളം വെണ്ണല സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയുമായ വി.എ. സക്കീര്‍ ഹുസൈന്‍െറ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച പരിഗണിക്കും.
നേരത്തേ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സക്കീര്‍ ഹുസൈന്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആദ്യം സെഷന്‍സ് കോടതിയും പിന്നീട് ഹൈകോടതിയും നിരസിച്ചിരുന്നു.
തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് പൊലീസ് മുമ്പാകെ കീഴടങ്ങിയത്. എന്നാല്‍, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സക്കീര്‍ ഹുസൈനെ ചോദ്യം ചെയ്യലിനായി പൊലീസ് അപേക്ഷ നല്‍കിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.