പാലേരി (കോഴിക്കോട്): പാറക്കടവ് പള്ളിക്കുന്ന് സമീപം പുറ്റങ്കി പറമ്പിലെ പനയിൽ കയറി കുരു തിന്നതായിരുന്നു വലിയൊരു കള്ളൂണി (മരപ്പട്ടി). കുരു തിന്ന് വയർ നിറഞ്ഞപ്പോൾ ഇറങ്ങാൻ മടി. താഴേക്ക് എളുപ്പമെത്താൻ ചാടിയത് വൈദ്യുതി പോസ്റ്റിന് മുകളിലേക്ക്. 440 വോൾട്ടുള്ള ത്രീ ഫേസ് ലൈനുകളിൽ തട്ടി ഷോക്കേറ്റ് സെക്കൻഡുകൾക്കകം അനക്കമറ്റു. പിന്നെ കത്താൻ തുടങ്ങി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മാംസം കരിഞ്ഞ മണവും പുകയും നാലുപാടും പരന്നു.
കള്ളൂണിയെ കൊത്തിപ്പറിക്കാൻ കാക്കകളും എത്തി. ഒരു കാക്ക ഒന്ന് കൊത്തിയതും പിടയാൻ പോലും കഴിയാതെ ചത്ത് ലൈനിൽ തൂങ്ങി. ചത്ത കാക്കയെ 'രക്ഷപ്പെടുത്താൻ' കാക്കക്കൂട്ടം വട്ടം ചുറ്റിപ്പറന്നു. അപകടം ആവർത്തിക്കാതിരിക്കാൻ പരിസരവാസികൾ കാവൽ നിന്നു. കുറ്റ്യാടി വൈദ്യുതി സെക്ഷനിൽ അറിയിച്ചതിനെ തുടർന്ന് ലൈൻമാൻ എത്തി ലൈനിലേക്കുള്ള വൈദ്യുതി പ്രവാഹം വിച്ഛേദിച്ച് കാക്കയെയും മരപ്പട്ടിയെയും താഴെയിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.