തിരുവനന്തപുരം: ഹർത്താൽ, പ്രകടനം, ആഘോഷങ്ങൾ തുടങ്ങിയവയുടെ പേരിൽ സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ ശിക്ഷിക്കാനും നഷ്ടപരിഹാരം ഈടാക്കാനുമുള്ള ബിൽ നിയമമായി. 2019ലെ കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബില്ലാണ് നിയമസഭ പാസാക്കിയത്. മന്ത്രി എ.കെ. ബാലനാണ് ബിൽ അവതരിപ്പിച്ചത്.
സ്വത്തിന് നാശംവരുത്തിയ വ്യക്തിക്ക് അഞ്ചുവർഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു. ജാമ്യമില്ലാ കേസാകും രജിസ്റ്റർ ചെയ്യുക. അതേസമയം തീയോ സ്‌ഫോടകവസ്തുവോ ഉപയോഗിച്ച് ആക്രമണം നടത്തിയാൽ കുറഞ്ഞത് അഞ്ചുവർഷം കഠിനതടവ് എന്നത് ഒരുവർഷമാക്കി കുറവ് ചെയ്‌തുള്ള ഭേദഗതിയോടെയാണ് ബിൽ പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.