തിരുവനന്തപുരം : തങ്ങളുടെ മാതൃരജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ച ടിബറ്റൻ വംശജരുടെ ജനപ്രതിനിധി സഭയായ ടിബറ്റൻ പാർലമെന്റ് ഇൻ എക്സൈലിലെ രണ്ട് എം.പിമാർ - മിഗ്യുർ ദോർജീ, ലെബ്സാങ് ഗ്യാത്സോ സിതർ എന്നിവർ നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനെ സന്ദർശിച്ചു.
ഇന്ത്യയിലഭയം തേടിയെത്തിയ തങ്ങളോട് ഈ നാട് കാണിച്ച വിശാലമായ സമീപനത്തിലുള്ള സന്തോഷം അവർ പങ്കുവച്ചു. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ അവർ നിയമസഭാ ഹാളും സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.