പ്രവാസി പുനരധിവാസ പദ്ധതി വരും; പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും

തൃശൂര്‍: പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി ആവഷ്കരിക്കാന്‍  ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യു.എന്‍.ഡി.പി.യുമായും സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസുമായും  (സി.ഡി.എസ്) സര്‍ക്കാര്‍ പ്രാഥമിക ചര്‍ച്ച നടത്തി.  ‘നോര്‍ക്ക ഡിപ്പാര്‍ട്മെന്‍റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍റ്സ്’ പദ്ധതിയില്‍പെടുത്തി ബൃഹത്തായ ഒരു പുനരധിവാസ പദ്ധതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവിലെ പ്രവാസി മലയാളി ക്ഷേമനിധിയില്‍നിന്ന് അര്‍ഹമായ സഹായം ലഭിക്കുന്നില്ളെന്ന ആക്ഷേപം ശക്തമാണ്. ഈ ക്ഷേമനിധി നിയമത്തില്‍ ഭേദഗതികള്‍ വരുത്തണമെന്ന ആവശ്യം ഇപ്പോള്‍ സര്‍ക്കാറിന്‍െറ പരിഗണനയില്‍ ഇല്ലത്രേ.

പ്രവാസി ക്ഷേമനിധിയില്‍നിന്നുള്ള പെന്‍ഷന്‍ ഇരട്ടിയാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇപ്പോള്‍ ക്ഷേമനിധിയിലേക്കുള്ള സര്‍ക്കാര്‍ വിഹിതം രണ്ട് ശതമാനമാണ്.  ഇത് വളരെ കുറവായതിനാല്‍  സര്‍ക്കാര്‍ വിഹിതവും പെന്‍ഷന്‍ തുകയും വര്‍ധിപ്പിക്കണമെന്ന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.

വര്‍ഷങ്ങളോളം ഗള്‍ഫ് നാടുകളില്‍ ജോലിചെയ്ത് മടങ്ങിയത്തെുന്നവര്‍ കേരളത്തിന്‍െറ സാമ്പത്തിക മേഖലയുടെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകളുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ തുകയല്ല പെന്‍ഷനായി നല്‍കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇക്കാര്യം ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍ പ്രതിമാസം 300 രൂപ അംശാദായം അടക്കുന്ന അംഗത്തിന് കുറഞ്ഞത് പ്രതിമാസം ആയിരം രൂപയും 100 രൂപ അംശാദായം അടക്കുന്ന അംഗത്തിന് 500 രൂപയുമാണ് നിലവില്‍ കുറഞ്ഞ പെന്‍ഷന്‍.

Tags:    
News Summary - pravasi project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.