പത്തനംതിട്ട: പരുമല തിരുമേനിയുടെയും ചാവറയച്ചെൻറയും പേരിൽ സൂക്ഷ്മസസ്യങ്ങളായ ആൽഗകൾ. പത്തനംതിട്ട ജില്ലയിൽനിന്ന് ഗവേഷണത്തിലൂടെ കെണ്ടത്തിയ അഞ്ചുതരം ആൽഗകളിൽ രണ്ടെണ്ണത്തിനാണ് ഗീവർഗീസ് മാർ ഗ്രിഗോറിയസിെൻറയും ഏലിയാസ് ചാവറ എന്ന ചാവറയച്ചെൻറയും പേര് നൽകിയത്.
മണ്ണിൽ വളരുന്ന ആൽഗകളെക്കുറിച്ച് ശാസ്ത്രഗവേഷകനായ കാതോലിേക്കറ്റ് കോളജ് ബോട്ടണി വിഭാഗം അസി. പ്രഫസർ ബിനോയ് ടി. േതാമസാണ് പഠനം നടത്തിയത്. പഠിച്ച കോളജിൽ തന്നെ പിന്നീട് അധ്യാപകനായ ബിനോയ് സ്ഥാപനത്തോടുള്ള ഇഷ്ടം കൊണ്ട് ഒരു ആൽഗക്ക് കാതോലിക്കേറ്റ് കോളജിെൻറ പേരും നൽകി. റോയ കാതോലിേക്കറ്റേ, പെനിയം ഗ്രിഗോറിയോസേ, സിലിൻേഡ്രാസിസ്റ്റിസ് ചാവറേ, ഡൈക്കോകോക്കസ് തണ്ണിത്തോടേ, ഒാവൽ ഘടനയുള്ള ക്ലാമിഡോസേ ഒവോയിഡേ എന്നിവയാണ് അഞ്ചിനം ആൽഗകൾ.
കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ആൽഗകളെ പലയിടത്തുനിന്ന് ശേഖരിച്ച മണ്ണിൽനിന്ന് മൈക്രോസ്കോപ്പിലൂടെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.