കൊച്ചി: അഴിമതി ആരോപണങ്ങളത്തെുടര്‍ന്ന് സി.ബി.ഐ കേസില്‍ പ്രതിയായ ഫാക്ട് സി.എം.ഡി ജയ്വീര്‍ ശ്രീവാസ്തവയെ നീക്കി. ക്രമക്കേട് കണ്ടത്തെിയതിനത്തെുടര്‍ന്ന് സി.ബി.ഐ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് സ്ഥാനചലനം. മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ് സി.എം.ഡി എ.ബി. ഖരെക്ക് ഫാക്ട് സി.എം.ഡിയുടെ അധിക ചുമതല നല്‍കി. വ്യാഴാഴ്ച ഉദ്യോഗമണ്ഡലിലെ ഫാക്ട് ആസ്ഥാനത്തത്തെി അദ്ദേഹം ചുമതലയേറ്റു.
ജിപ്സം വില്‍പനയില്‍ ക്രമക്കേട് നടത്തി കോടികളുടെ നഷ്ടമുണ്ടാക്കിയതായി ഫാക്ട് വിജിലന്‍സ് വിഭാഗത്തിന്‍െറ അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. സി.ബി.ഐ നടത്തിയ തുടരന്വേഷണത്തില്‍ ശ്രീവാസ്തവക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സി.എം.ഡിയായി ചുമതലയേറ്റ എ.ബി. ഖരെ മഹാരാഷ്ട്ര പുണെ സ്വദേശിയാണ്.
റുര്‍കി ഐ.ഐ.ടിയില്‍നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത ഖരെ ഫെര്‍ട്ടിലൈസര്‍ മേഖലയിലെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിച്ചു. ഈവര്‍ഷം ജനുവരി 14നാണ് മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ് സി.എം.ഡിയായത്. 1990ല്‍ യു.എസ്.എയില്‍ നടന്ന യുണിഡോ പ്രോഗ്രാമിലേക്ക് ഇദ്ദേഹത്തെ പ്രത്യേകം നാമനിര്‍ദേശം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.