ലോക്ഡൗൺ ലംഘനം: ആലുവ റൂറലിൽ അറസ്റ്റിലായവരുടെ എണ്ണം 2133 ആയി

ആലുവ: ലോക് ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് ആലുവ റൂറൽ ജില്ലയിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 2133 ആയി. ഇന്ന് മാത്ര ം 120 പേരാണ് അറസ്റ്റിലായത്. ഇതിനോടകം 1301 വാഹനങ്ങൾ പിടിചെടുത്തു. വരും ദിവസങ്ങളിൽ ഉൾപ്രദേശങ്ങളിലും പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയ രണ്ട് പേർ അറസ്റ്റിലായി. നെല്ലിക്കുഴി സ്വദേശി അലി, ചെറുവട്ടൂർ സ്വദേശി അബൂബക്കർ എന്നിവരാണ് അറസ്റ്റിലായത്. നെല്ലിക്കുഴിയിലെ സമൂഹ അടുക്കളക്കെതിരെ അലി കമ്പനിപ്പടി വാർത്താ ചാനലെന്ന പേരിൽ ഫേയ്സ്ബുക്കിലൂടെ തെറ്റായ വാർത്ത നൽകുകയായിരുന്നു.

കേരള എപ്പിഡമിക് സിസീസ് ഓർഡിനൻസ് പ്രകാരം ആലുവ റൂറൽ ജില്ലയിൽ ഒരാൾക്കെതിരെ കൂടി ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പെരുമ്പാവൂർ പാലാട്ടു താഴത്ത് പൊലീസുദ്യോഗസ്ഥരെ തടസപ്പെടുത്തിയ കണ്ടന്തര സ്വദേശി മാഹിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

Tags:    
News Summary - lockdown arrest in aluva-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.