ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി വി​ട്ടു​ന​ൽ​ക​ണം

ക​ൽ​പ​റ്റ: ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ഭൂ​മി വി​ട്ടു​ന​ൽ​ക​ണ​മെ​ന്നും മ​രി​യ​നാ​ട്ടെ ഭൂ​സ​മ​രം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ക​ല​ക്ട​റേ​റ്റി​ൽ കു​ടി​ൽ​കെ​ട്ടി​യു​ള്ള ശ​ക്ത​മാ​യ സ​മ​ര​ത്തി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ നീ​ങ്ങു​മെ​ന്നും ആ​ദി​വാ​സി ഐ​ക്യ​വേ​ദി. പു​ൽ​പ​ള്ളി മ​രി​യ​നാ​ട് താ​ൽ​ക്കാ​ലി​ക​മാ​യ പ്ലാ​സ്റ്റി​ക് ഷെ​ഡ്ഡു​ക​ളി​ൽ ദു​രി​ത​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ദി​വാ​സി​ക​ൾ സ​മ​രം ന​യി​ക്കു​ന്ന​തെ​ന്നും ഭ​ക്ഷ​ണം പോ​ലും കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും എ​ത്ര​യും വേ​ഗം പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നും ആ​ദി​വാ​സി ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ ചി​ത്ര നി​ല​മ്പൂ​ർ പ​റ​ഞ്ഞു.

മ​രി​യ​നാ​ട്, പാ​മ്പ്ര എ​സ്റ്റേ​റ്റു​ക​ളി​ലാ​യി 90 ഹെ​ക്ട​ർ ഭൂ​മി​യാ​ണു​ള്ള​ത്. ഇ​തി​ൽ​നി​ന്നും വ​രു​മാ​ന​വു​മു​ണ്ട്. എ​ന്നാ​ൽ, ആ​ദി​വാ​സി​ക​ൾ​ക്ക് വേ​ണ്ടി മാ​റ്റി​വെ​ച്ച ഭൂ​മി​യി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട തു​ക ന​ൽ​കാ​തെ ഭൂ​മി വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. വ​യ​നാ​ട്ടി​ലെ ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി​ക​ൾ അ​ന്തി​യു​റ​ങ്ങാ​ൻ പോ​ലും വീ​ടി​ല്ലാ​തെ അ​ല​യു​മ്പോ​ഴും സ​ർ​ക്കാ​രു​ക​ൾ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല.

മ​രി​യ​നാ​ട് കു​ടി​ൽ കെ​ട്ടി താ​മ​സി​ക്കു​ന്ന​വ​രി​ൽ പ​ണി​യ, കാ​ട്ടു​നാ​യ്ക വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രാ​ണ് കൂ​ടു​ത​ലു​ള്ള​ത്. സ​മ​രം ആ​രം​ഭി​ച്ച് ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് യാ​തൊ​രു ന​ട​പ​ടി​യു​മാ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ദി​വാ​സി ഐ​ക്യ​വേ​ദി ജി​ല്ല അ​ധ്യ​ക്ഷ സീ​ത നാ​യ്ക്ക​ട്ടി പ​റ​ഞ്ഞു. സ​മ​ര​ത്തി​ലു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണ സാ​ധ​നം പോ​ലും കി​ട്ടു​ന്നി​ല്ല. ചീ​ഞ്ഞ ച​ക്ക​യു​ടെ കു​രു ഉ​ൾ​പ്പെ​ടെ ക​റി​വെ​ച്ചാ​ണ് ക​ഴി​ക്കു​ന്ന​ത്. പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ കു​ടി​ൽ കെ​ട്ടി സ​മ​രം ചെ​യ്യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ആ​ദി​വാ​സി ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നു പു​ത്ത​ൻ​പു​ര​ക്ക​ൽ, പ്ര​വ​ർ​ത്ത​ക​രാ​യ ഗോ​പാ​ല​ൻ വി​ജ​യ​ൻ​കു​ന്ന്, വി​ഷ്ണു അ​ങ്ങാ​ടി​ശേ​രി, ബി​നോ​യ് ചെ​മ്പോ​ട്ടി എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.