ഗൂഡല്ലൂർ: ആക്സിൽ പൊട്ടി ലോറി നടുറോഡിൽ നിന്നതുമൂലം നാടുകാണി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കേരളത്തിൽനിന്ന് കർണാടകയിലേക്ക് പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിയാണ് തമിഴ്നാട് അതിർത്തിക്കടുത്ത് നടുറോഡിൽ നിന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് തടസ്സമുണ്ടായത്. ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും മാത്രമാണ് ഇപ്പോഴും പോകാൻ കഴിയുന്നത്. ദേവാല പൊലീസാണ് വാഹനങ്ങളെ നിയന്ത്രിക്കുന്നത്. നാടുകാണി മുതൽ തമിഴ്നാട് അതിർത്തിവരെ റോഡ് പാടെ തകർന്നിരിക്കുകയാണ്. ഇതുകാരണമാണ് ഇവിടെ പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപെടുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും. GDR LORRY1:നാടുകാണി ചുരത്തിലെ തമിഴ്നാട് അതിർത്തിയിൽ ആക്സിൽ പൊട്ടി നടുറോഡിൽ നിന്ന ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.