ഗൂഡല്ലൂർ: കുന്നൂർ നഗര ജനവാസകേന്ദ്രങ്ങളിലടക്കം കരടികളുടെ വരവ് ഭീഷണിയാവുന്നു. പകൽപോലും കരടികൾ വരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വ്യാഴാഴ്ച രാത്രി കുന്നൂർ ഗവ. സ്കൂളിൽ കരടി വ്യാപകനാശം വരുത്തി. ക്ലാസ് മുറിയിൽ കയറി ഫർണിച്ചറും പാചകപ്പുരയിലെ ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചു. കൂടുവെച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.