'ഗൂഡല്ലൂർ-കോഴിക്കോട് മെഡിക്കൽ കോളജ് സർവിസ് ആരംഭിക്കണം'

ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ യാത്രക്കാരുടെ സൗകര്യാർഥം കെ.എസ്.ആർ.ടി.സിയുടെ കോഴിക്കോട് മെഡിക്കൽ കോളജ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. ഗൂഡല്ലൂരിൽനിന്ന് രാവിലെ ആറിന് പുറപ്പെട്ട് പാടന്തറ, ദേവർഷോല, നെല്ലാക്കോട്ട, ബിദർക്കാട്, പാട്ടവയൽ, സുൽത്താൻ ബത്തേരി വഴി കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള സർവിസ് വേണമെന്ന ആവശ്യമാണ് ഉയർന്നത്. ഗൂഡല്ലൂരിൽ താമസിക്കുന്ന മിക്കവരും അടിയന്തര ചികിത്സ ആവശ്യത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നവരാണ്. കച്ചവട ആവശ്യങ്ങൾക്കും വയനാട് വഴി പോകുന്നവരും നിരവധിയാണ്. രാത്രി സർവിസ് ഗൂഡല്ലൂരിൽ അവസാനിക്കുന്ന വിധം സർവിസ് ക്രമപ്പെടുത്തണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.