കൽപറ്റ: കോവിഡ് വ്യാപനത്തില്‍ ജില്ല ബി കാറ്റഗറിയായെന്ന് ചൂണ്ടിക്കാട്ടി മാനന്തവാടി, തൊണ്ടര്‍നാട് സ്‌റ്റേഷന്‍ പരിധികളിലെ ആരാധനാലയങ്ങളില്‍ പൊലീസ് അനാവശ്യ ഇടപെടല്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് സമസ്ത ജില്ല നേതാക്കൾ. ഈ ആവശ്യമുന്നയിച്ച് സമസ്ത നേതാക്കള്‍ ജില്ല കലക്ടറെയും ടി. സിദ്ദീഖ് എം.എല്‍.എയെയും കണ്ട് നിവേദനം നൽകി. പൂർണമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ആരാധനാലയങ്ങളില്‍ പ്രാർഥനകള്‍ നടക്കുന്നത്. സര്‍ക്കാറിന്റെയും ജില്ല ഭരണകൂടത്തിന്റെയും ഉത്തരവുകള്‍ മറികടന്ന് തീയതിയോ ദിവസമോ കാണിക്കാതെ പൊലീസ് സ്വന്തംനിലക്ക് ആരാധനകള്‍ നിര്‍ത്തിവെക്കാന്‍ കത്ത് നല്‍കിയത് നീതീകരിക്കാനാവില്ല. ഓണ്‍ലൈന്‍ ആരാധന എന്നത് മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം സാധ്യമല്ലെന്ന് കലക്ടറെ ബോധ്യപ്പെടുത്തിയതായും നേതാക്കള്‍ പറഞ്ഞു. പൊലീസ് നടപടികളെ കുറിച്ച് അന്വേഷിക്കാമെന്ന് കലക്ടര്‍ നേതാക്കളെ അറിയിച്ചു. ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡൻറ് പി. സൈനുല്‍ ആബിദ് ദാരിമി, സുന്നി മഹല്ല് ഫെഡറേഷൻ ജില്ല ജനറല്‍ സെക്രട്ടറി പി.സി. ഇബ്രാഹീം ഹാജി, എസ്.എം.എഫ് ജില്ല സെക്രട്ടറിയും ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല ട്രഷററുമായ ഹാരിസ് ബാഖവി കമ്പളക്കാട് അടക്കമുള്ള നേതാക്കളാണ് കലക്ടറെ കണ്ട് നിവേദനം സമര്‍പ്പിച്ചത്. ആരാധനാലയങ്ങള്‍ക്കെതിരായ പൊലീസ് നടപടി പിന്‍വലിക്കണം -ടി. സിദ്ദീഖ് കൽപറ്റ: കോവിഡ് മൂന്നാം തരംഗത്തിന്റെ പേരില്‍ ആരാധനാലയങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന പൊലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്ന് ടി. സിദ്ദീഖ് എം.എല്‍.എ ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾ കഴിഞ്ഞ രണ്ട് തരംഗങ്ങളിലും സര്‍ക്കാറിന്റെ മുഴുവന്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യതയോടെ പിന്തുടരുകയും ചെയ്തിട്ടുണ്ട്. മൂന്നാം തരംഗത്തിന്റെ ഘട്ടത്തില്‍ ജില്ല 'ബി' കാറ്റഗറിയിലാണെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കിയും ഓണ്‍ലൈന്‍ ആരാധനകൾ മാത്രമേ അനുവദിക്കൂ എന്നും ഭീഷണിപ്പെടുത്തുകയാണ്. നിയന്ത്രണത്തിന്റെ പേരില്‍ ആരാധനാലയങ്ങളിലെ പ്രാർഥനകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയാണ് നിലവില്‍. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, സാമൂഹിക അകലം പാലിച്ച് ദേവാലയങ്ങളില്‍ ആളുകളെ പങ്കെടുപ്പിച്ച് നടക്കുന്ന ആരാധനകള്‍ക്ക് തടസ്സംനില്‍ക്കുന്നത് അംഗീകരിക്കാനാവില്ല. വയനാട്ടിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ ചുണ്ടേൽ വിശുദ്ധ യൂദാ തദേവൂസിന്റെ തീർഥാടനകേന്ദ്രത്തിൽ തിരുനാൾ മഹോത്സവങ്ങൾക്കെതിരെ പൊലീസ് കേസെടുത്തത് പ്രതിഷേധാർഹമാണ്. ചില സ്റ്റേഷനുകളിലെ പൊലീസുകാര്‍ ഏകപക്ഷീയമായി ആരാധനാലയങ്ങളില്‍ ഇടപെടുന്നതും വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും പ്രതിഷേധം വിളിച്ചുവരുത്തും. ഇക്കാരണത്താല്‍ ആരാധനാലയങ്ങളിലെ അനാവശ്യ ഇടപെടല്‍ പൊലീസ് അവസാനിപ്പിക്കണമെന്നും ടി. സിദ്ദീഖ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു. നെടുമ്പാല ക്ഷേത്രം ജങ്ഷനിൽ വാഹനാപകടങ്ങൾ പതിവാകുന്നു *വാഹനങ്ങളുടെ വേഗം കുറക്കാൻ നടപടി വേണം മേപ്പാടി: നാല് റോഡുകൾ സന്ധിക്കുന്ന നെടുമ്പാല ചാമുണ്ഡേശ്വരി ക്ഷേത്രം ജങ്ഷനിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. മേപ്പാടി-മുട്ടിൽ, മേപ്പാടി-അമ്പലവയൽ, മേപ്പാടി-മീനങ്ങാടി, നെടുമ്പാല-ചൂരിക്കുനി എന്നീ നാല് റോഡുകൾ ക്ഷേത്രം ജങ്ഷനിൽനിന്നാണ് തിരിഞ്ഞു പോകുന്നത്. സാധാരണഗതിയിൽ നല്ല വാഹനത്തിരക്കുള്ള ഇതിലെ അമിതവേഗതയിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ക്ഷേത്രത്തിനോട് ചേർന്ന് റോഡിൽ വലിയ വളവായതിനാൽ എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങൾ കാഴ്ചയിൽപെടില്ല. വളവും വേഗതയും കൂടിയായപ്പോൾ വാഹനങ്ങൾ കൂട്ടിമുട്ടിയുള്ള അപകടങ്ങൾ പതിവായിരിക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ജങ്ഷനിലേക്കെത്തുമ്പോൾ വാഹനങ്ങളുടെ വേഗത കുറയാൻ റോഡിൽ സ്പീഡ് ബ്രേക്കറോ ഡിവൈഡറോ സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. MONWDL5 വാഹനാപകടങ്ങൾ തുടർക്കഥയായ നെടുമ്പാല ചാമുണ്ഡേശ്വരി ക്ഷേത്രം ജങ്ഷൻ കൃഷിയിൽ പ്രായം തളർത്താത്ത മനസ്സുമായി വർഗീസേട്ടൻ പുൽപള്ളി: പ്രായം തളർത്താത്ത മനസ്സുമായി ഒരു കർഷകൻ. പുൽപള്ളി ചീയമ്പത്തെ ചെറുതോട്ടിൽ വർഗീസാണ് 91ാം വയസ്സിലും മരച്ചീനി കൃഷിയെ നെഞ്ചിലേറ്റുന്നത്. കുടിയേറ്റകാലത്തെ പട്ടിണി അകറ്റിയതിന്റെ ഓർമപുതുക്കിയാണ് ഇന്നും അദ്ദേഹം കൃഷിയിൽ വ്യാപൃതനാവുന്നത്. കോതമംഗലത്തുനിന്ന് 30ാമത്തെ വയസ്സിലാണ് അദ്ദേഹം പുൽപള്ളിയിലെത്തിയത്. അന്ന് തെരുവകൃഷിയായിരുന്നു പുൽപള്ളിയിലടക്കം കൂടുതലായി ഉണ്ടായിരുന്നത്. തിരുവിതാംകൂറിൽനിന്ന് കുടിയേറിയ കർഷകരുടെ പട്ടിണി അകറ്റിയത് മരച്ചീനിയായിരുന്നു. അന്ന് ഭൂരിഭാഗം ആളുകളും ഭക്ഷ്യാവശ്യത്തിന് മരച്ചീനി നട്ടുപിടിപ്പിച്ചിരുന്നു. ആ ഓർമ ഇപ്പോഴും വർഗീസിനുണ്ട്. തീർത്തും ജൈവരീതിയിലാണ് കൃഷി. ചാണകവും ചാരവും കരിയിലയുമെല്ലാമാണ് വളം. വീടിനോട് ചേർന്ന 50 സെന്‍റ് സ്ഥലത്താണ് അന്നും ഇന്നും കൃഷി. ഈ സ്ഥലത്ത് കപ്പയല്ലാതെ മറ്റൊന്നും കൃഷിചെയ്യാറില്ല. ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. രാവിലെ എട്ടു മണിക്ക് കൃഷിയിടത്തിൽ ഇറങ്ങുന്ന ഇദ്ദേഹം 10 മണിവരെ പണികളിൽ ശ്രദ്ധിക്കുന്നു. വൈകുന്നേരത്തും കൃഷിപ്പണിക്കായി സമയം ചെലവഴിക്കുന്നു. മറ്റ് പണിക്കാരെയൊന്നും കൂട്ടാറുമില്ല. പുതുതലമുറ കൃഷിയിൽനിന്ന് അകന്ന് ജീവിക്കാൻ ഇഷ്ടപ്പെടുമ്പോൾ പ്രായം തളർത്താത്ത മനസ്സുമായി മണ്ണിൽ അധ്വാനിക്കുകയാണ് വർഗീസേട്ടൻ. MONWDL6 വർഗീസേട്ടൻ കപ്പ വിളവെടുക്കുന്നു ................. MONWDL4 വലിയപാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.