സുൽത്താൻ ബത്തേരി: കർണാടക അതിർത്തിയായ മൂലഹള്ളയിൽ പരിശോധന കർശനമാക്കി അധികൃതർ. കേരളത്തിൽനിന്നുള്ള വാഹനങ്ങൾ പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. ഞായറാഴ്ച ചരക്കുവാഹനങ്ങൾ തടഞ്ഞത് ഡ്രൈവർമാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റാണ് ചെക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നത്. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ഇത് വേണം. ബസിലും മറ്റും യാത്രചെയ്യുന്നവർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നുണ്ട്. എന്നാൽ, ലോറി ഡ്രൈവർമാരിൽ ഭൂരിഭാഗവും ഇത് ഇല്ലാതെയാണ് അതിർത്തിയിലെത്തുന്നത്. ഇതാണ് ഞായറാഴ്ച ബഹളത്തിനിടയാക്കിയത്. തുടർന്ന് തൽക്കാലം അയവുകൊടുത്തെങ്കിലും തിങ്കളാഴ്ച വീണ്ടും പരിശോധന കടുപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.