വന്യജീവികൾക്ക് ദാഹജലമൊരുക്കി വനപാലകർ

ഗൂഡല്ലൂർ: മുതുമല കടുവസങ്കേതത്തിലെ വന്യജീവികൾക്ക് ദാഹജലം ഒരുക്കി വനപാലകർ. ടാങ്കറുകളിൽ വെള്ളം സംഭരിച്ചുകൊണ്ടുവന്നാണ് സങ്കേതത്തിൽ ഒരുക്കിയ ജലസംഭരണികളിൽ വെള്ളം നിറയ്ക്കുന്നത് ആരംഭിച്ചിട്ടുള്ളത്. വരൾച്ചകാരണം ജലസ്രോതസ്സുകൾ വറ്റിയത് കണക്കിലെടുത്താണ് സങ്കേതത്തിൽ അങ്ങിങ്ങായി സ്ഥാപിച്ച ജലസംഭരണികളിൽ ജലം നിറക്കാൻ തുടങ്ങിയത്. ആനകൾ ദാഹജലം തേടി പലായനം തുടങ്ങിയിരിക്കുകയാണ്. മഞ്ഞുവീഴ്ചയും പകൽസമയത്തെ വെയിലും കാരണം പെട്ടെന്ന് വനമേഖല വരൾച്ചയിലമരാൻ സാധ്യത കൂടുതലാണെന്ന് വനപാലകർ പറഞ്ഞു. GDR WATER :മുതുമല കടുവസങ്കേതത്തിലെ ജലസംഭരണികളിൽ വെള്ളം കൊണ്ടുവന്ന് നിറക്കുന്ന വനപാലകർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.