supplement 4

സുവര്‍ണ ജൂബിലി ആഘോഷം; വ്യാഴാഴ്ച കോട്ടയത്ത് തുടക്കമാകും ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തി​ൻെറ സുവര്‍ണ ജൂബിലി ആഘോഷം കേരളത്തില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ സമുചിതമായി ആഘോഷിക്കുകയാണ്. പുതുപ്പള്ളി മണ്ഡലത്തെ തുടര്‍ച്ചയായി 50 വര്‍ഷം പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസില്‍ അപൂര്‍വമായ നേട്ടത്തിനാണ് അര്‍ഹമായിരിക്കുന്നത്. 1970 സെപ്റ്റംബര്‍ 17നാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന്, തുടര്‍ച്ചയായി 10 തെരഞ്ഞെടുപ്പിലും വിജയം. ഇതിനിടെ രണ്ടു തവണ മുഖ്യമന്ത്രിയുമായി. കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ തന്നെ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ഏക വ്യക്തിയും ഉമ്മന്‍ ചാണ്ടിയാണ്. ഈ അപൂര്‍വ നേട്ടത്തെ ആഘോഷമാക്കാന്‍ തന്നെയാണ് യു.ഡി.എഫ് പ്രവര്‍ത്തകരുടെ തീരുമാനം. കേരളത്തിലുടനീളം ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ നടക്കും. വ്യാഴാഴ്ച കോട്ടയത്ത് നടക്കുന്ന പരിപാടികളോടെ ആഘോഷത്തിന് തുടക്കമാകും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്ത് കെ.പി.സി.സിയുടെ നേതൃത്വത്തിലും ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ പ്രാദേശിക തലങ്ങളില്‍ വരെ വ്യത്യസ്തങ്ങളായ പരിപാടികള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.