പടം വർക്കല: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ വർക്കല താലൂക്ക് കമ്മിറ്റിയുടെയും ഇടവ മുസ്ലിം ജമാഅത്തിൻെറയും സംയുക്താഭിമുഖ്യത്തിലുള്ള അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇടവ ആലുമ്മൂട് വലിയ പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടക്കൽ അബ്ദുൽ അസീസ് മൗലവി പതാക ഉയർത്തി. താലൂക്ക് ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് അഡ്വ. നിയാസ് എ. സലാം അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ പ്രതിഭകൾക്ക് ചടങ്ങിൽ ഉപഹാരം നൽകി. മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് കാപ്പിൽ വാട്സ്ആപ് കൂട്ടായ്മക്ക് പുരസ്‌കാരം നൽകി. പാലക്കാവ് ഭഗവതി ക്ഷേത്രം പ്രസിഡൻറ് റോയ്, ജമാഅത്ത് സെക്രട്ടറി നാസറുദീൻ കിഴക്കേതിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹർഷദ് സാബു, കാപ്പിൽ അജയൻ എന്നിവർ സംസാരിച്ചു. 18 VKL 2 nabidinam-kadakkal maulavi@varkala ഫോട്ടോകാപ്ഷൻ നബിദിനാഘോഷത്തിന് ഇടവ വലിയപള്ളിയിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.