lead പ്രവാസികൾക്കും നവ സംരംഭകർക്കും ഇൗടില്ലാതെ വായ്​പ

attention തിരുവനന്തപുരം: പ്രവാസികൾക്കും നവസംരംഭകർക്കും ഇൗടില്ലാതെ 50 ലക്ഷം രൂപ വരെ വായ്​പ നൽകുമെന്ന പദ്ധതി​ കെ.എഫ്​.സി നടപ്പാക്കും. 1000 സംരംഭകർക്ക്​ ഏഴ്​ ശതമാനം പലിശനിരക്കിൽ 300 കോടിയാണ്​ വായ്​പ നൽകുകയെന്ന്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ ടോമിൻ തച്ചങ്കരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ 90 ശതമാനം വരെ വായ്​പ നൽകും. 10​ ശതമാനമാണ്​ അംഗീകൃത പലിശയെങ്കിലും സർക്കാർ മൂന്ന്​ ശതമാനം സബ്​സിഡി നൽകും. രണ്ട്​ വർഷമെങ്കിലും വിദേശത്ത്​ ജോലി ചെയ്​ത്​ മടങ്ങിയവർക്ക്​ മൂന്ന്​ ശതമാനം നോർക്ക നൽകും. ഫലത്തിൽ നാല്​ ശതമാനം പലിശ മാത്രമേ ഇൗടാക്കൂ. മൂന്ന്​ ലക്ഷം സബ്​സിഡി നൽകും. പ്രവാസികൾക്കുള്ള പ്രത്യേക പദ്ധതിയിൽ അന്തിമമായി മൂന്നര ശതമാനമാകും പലിശയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഇൻഷുറൻസ്​ പരിരക്ഷ ഉപയോഗിച്ചാണ്​ ഇൗടില്ലാതെ വായ്​പ നൽകുന്നത്​. കടപ്പത്രത്തിലൂടെ സമാഹരിച്ച 250 കോടിയാണ്​ ഇതിനായി ഉപയോഗിക്കുക. 2400 പേർ രജിസ്​റ്റർ ചെയ്​തു. ഇതിൽ 765 പേർക്ക്​ അർഹതയുണ്ട്​. പരിശീലനം ലഭിച്ച 100 പേർക്ക്​ 28ന്​ വായ്​പാനുമതി നൽകും. ഇൗടില്ലാതെ നൽകുന്ന വായ്​പകൾ ലഭിക്കുന്ന സംരംഭങ്ങളെ കെ.എഫ്​.സി നിരീക്ഷിക്കും. ഘട്ടംഘട്ടമായാകും വായ്​പയെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.