kl കുലശേഖരപുരം പഞ്ചായത്തിലെ 11 വാർഡുകൾ ക​ൈണ്ടയ്ൻമെൻറ് സോൺ

kl കുലശേഖരപുരം പഞ്ചായത്തിലെ 11 വാർഡുകൾ ക​ൈണ്ടയ്ൻമൻെറ് സോൺ കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിലെ 11 വാർഡുകൾ ക​െണ്ടെയ്ൻമെ​ൻറ്​ സോണുകളായി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവായി. കളരിവാതുക്കൽ, ആദിനാട് വടക്ക്, പഞ്ചായത്ത് സൻെറർ, മണ്ണടിശ്ശേരി, പുത്തൻതെരുവ്, കുലശേഖരപുരം, പുതിയകാവ്, പുത്തൻചന്ത, ഹെൽത്ത് സൻെറർ, മരങ്ങാട്ട് മുക്ക്, തുറയിൽകടവ് വാർഡുകളാണ് ക​െണ്ടെയ്ൻമെ​ൻറ്​ സോണുകളായത്. പുതിയകാവ് മാർക്കറ്റിലെ മൊത്ത വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. വ്യാപാരിയുമായി സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയ 34 പേരുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ക​ൈണ്ടയ്ൻമെ​ൻറ്​ സോണിലേക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞിട്ടുണ്ട്​. കലക്ടറുടെ ഉത്തരവ് ലംഘിച്ച് കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾ​െപ്പടെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.