531 പേർക്കുകൂടി കോവിഡ്

തിരുവനന്തപുരം: ജില്ലയിൽ ചൊവ്വാഴ്ച 531പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേർ മരണത്തിന് കീഴടങ്ങി. ആഗസ്​റ്റ്​ 21ന് മരിച്ച വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), ഈമാസം നാലിന് മരിച്ച ബാലരാമപുരം സ്വദേശി ശ്രീജിത്ത് (21), അഞ്ചിന് മരിച്ച മണക്കാട് സ്വദേശി നീലകണ്ഠ ശര്‍മ (68), മലയിന്‍കീഴ് സ്വദേശിനി ശാന്ത (70), ആറിന് മരിച്ച വള്ളക്കടവ് സ്വദേശി മോഹനന്‍ (70), വലിയതുറ സ്വദേശിനി ​േഫ്ലാറാമ്മ (76), എന്നിവരുടെ പരിശോധനഫലം​ പോസിറ്റിവായി. ബുധനാ​ഴ്​ച 613 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 448 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പകർന്നത്. ഇതിൽ 26 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. 54 പേരുടെ ഉറവിടം വ്യക്തമല്ല. 21 പേർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടങ്ങളിൽ നിന്നും പോസിറ്റിവ്​ കേസുകൾ റി​േപ്പാർട്ട്​ ചെയ്​തു. മണക്കാട്- 17, കാരക്കോണം, വിതുര -11, വലിയതുറ, വെഞ്ഞാറമൂട്-ഒമ്പത്, വെള്ളറട-ഏഴ്, ഊക്കോട്, നേമം, പാറശ്ശാല, പൂഴനാട്, പാപ്പനംകോട്, വക്കം -ആറ്, ആനാട്, കരമന, ചന്തവിള, നരുവാമൂട്, പേയാട്, കുന്നത്തുകാല്‍-അഞ്ച്, ആറ്റുകാല്‍, പ്ലാങ്കാല, പൂങ്കുളം, ബാലരാമപുരം, മൂര്‍ത്തി നഗര്‍, വള്ളക്കടവ്, രാമവര്‍മ ലെയിന്‍ -നാല് എന്നിങ്ങനെ രോഗം സ്​ഥിരീകരിച്ചു. ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വെമ്പായത്ത് വേറ്റിനാട് സ്വകാര്യ സ്ഥാപനമായ ശാന്തിമന്ദിരത്തിൽ 108 പേർക്ക് പരിശോധനഫലം പോസിറ്റിവായി. പോത്തൻകോട്ട്​ 45 പേരുടെ സാമ്പിൾ പരിശോധിച്ചപ്പോൾ 18 പോസിറ്റിവായി. ബുധനാഴ്ച ജില്ലയില്‍ പുതുതായി 1200 പേര്‍ രോഗനിരീക്ഷണത്തിലായി. 806 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണമില്ലാതെ പൂര്‍ത്തിയാക്കി. BOX ആകെ നിരീക്ഷണത്തിലുള്ളവർ-23,403 വീടുകളില്‍ നിരീക്ഷണത്തിലുള്ളവർ-19,351 ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവർ-3,495 കോവിഡ് കെയര്‍ സൻെററുകളിലുള്ളവർ-557

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.