477 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: ജില്ലയില്‍ വെള്ളിയാഴ്ച 477 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലുണ്ടായ മൂന്ന് മരണത്തിലും പരിശോധനഫലം കോവിഡ് പോസിറ്റിവായി. അമരവിള സ്വദേശി രവിദാസ് (69), വിഴിഞ്ഞം സ്വദേശി ശബരിയാര്‍ (65), വെഞ്ഞാറമൂട് സ്വദേശി സുലജ (56) എന്നിവരുടെ പരിശോധനഫലമാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ രോഗികളിൽ 463 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്. 10 ആരോഗ്യപ്രവര്‍ത്തകർക്കും പോസിറ്റിവായി. 426 പേർക്ക്​ രോഗം ഭേദമായി. വലിയതുറ പൊലീസ് സ്​റ്റേഷനിൽ എ.എസ്.ഐക്കും തൂപ്പുകാരിക്കും കോവിഡ് സ്ഥിരീകരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ 19 പേരുടെ പരിശോധനഫലം കൂടി പോസിറ്റിവായി. തിരുവല്ലം, പുത്തന്‍പള്ളി, വെഞ്ഞാറമൂട്​-ഒമ്പത്, ചെമ്പഴന്തി, തിരുപുറം, പട്ടം, പാപ്പനംകോട്, ബാലരാമപുരം, മണക്കാട്, മുള്ളുവിള-എട്ട്, കരമന, കല്ലയം, പുന്നക്കുളം-ഏഴ്, നെടുമങ്ങാട്, നെട്ടത്താണി, പാറശ്ശാല, മൈലക്കര- ആറ്, അമരവിള, ഉച്ചക്കട, ഊരൂട്ടമ്പലം, കക്കോട്, കല്ലിയൂര്‍, കുരിശുമല, പേരയം, രാജാജി നഗര്‍ -അഞ്ച്, അരശുപറമ്പ്, അമ്പൂരി, താന്നിമൂട്, പാച്ചല്ലൂര്‍, മുട്ടത്തറ, ശാന്തിവിള-നാല്, അഴകുളം, കാവിന്‍പുറം, കുമാരപുരം, കാട്ടുംപുറം, ചന്തവിള, പൂവാര്‍, പൂജപ്പുര, പുത്തന്‍കട, ബീമാപള്ളി, മെഡിക്കല്‍ കോളജ്, മുട്ടത്തറ, വെള്ളല്ലൂര്‍, വേങ്ങോട്, വെങ്ങാനൂര്‍- മൂന്ന്, അയിലം, ആമച്ചല്‍, ആനയറ, എള്ളുവിള, കട്ടക്കോട്, കഞ്ചാംപഴിഞ്ഞി, കുന്നുമ്മേല്‍, ചെറിയകൊല്ല, തൈക്കാട്, നെയ്യാറ്റിന്‍കര, നെല്ലനാട്, പോത്തന്‍കോട്, പൂഴനാട്, വട്ടിയൂര്‍ക്കാവ്, വട്ടിയൂര്‍ക്കാവ്, വെളിയംകോട്, വള്ളക്കടവ്, വര്‍ക്കല- രണ്ട് എന്നിങ്ങനെയാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേർക്കും രോഗം ക​െണ്ടത്തി. വെള്ളിയാഴ്​ച ജില്ലയില്‍ പുതുതായി 1,298 പേര്‍ രോഗനിരീക്ഷണത്തിലായി. 1,384 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 17,396 പേര്‍ വീടുകളിലും 612 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ വെള്ളിയാഴ്​ച രോഗലക്ഷണങ്ങളുമായി 322 പേരെ പ്രവേശിപ്പിച്ചു. 446 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 612 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. BOX ആകെ നിരീക്ഷണത്തിലുള്ളവർ- -21,465 വീടുകളില്‍ നിരീക്ഷണത്തിലുള്ളവർ- -17,396 ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവർ-3,457 കോവിഡ് കെയര്‍ സൻെററുകളിലുള്ളവർ- -612

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.