3000 പരിശോധന കിറ്റുകളെത്തിച്ച് വി.എസ്. ശിവകുമാർ എം.എൽ.എ

തിരുവനന്തപുരം: കോവിഡ് പരിശോധനകൾ നടത്തുന്നതിന് 3000 റാപ്പിഡ് ആൻറിജൻ ടെസ്​റ്റ്​ കിറ്റുകൾ ആരോഗ്യവകുപ്പിന് ലഭ്യമാക്കിയതായി വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. ചാക്ക ഇൻസിഡൻറ് കമാൻഡർ കൺട്രോൾ റൂമിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് അസിസ്​റ്റൻറ്​ ഡയറക്ടർ ഡോ. ദിവ്യക്ക്​ പരിശോധന കിറ്റുകൾ കൈമാറി. തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ പൂന്തുറ സി.എച്ച്.സി, ഫോർട്ട് താലൂക്കാശുപത്രി, വലിയതുറ കോസ്​റ്റൽ സ്പെഷാലിറ്റി ആശുപത്രി, അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ വെട്ടുകാട്, ചാക്ക, പാൽക്കുളങ്ങര, ജഗതി, രാജാജി നഗർ, കരിമഠം എന്നിവിടങ്ങളിലൂടെയും മൊബൈൽ ടെസ്​റ്റിങ്​യൂനിറ്റുകളിലൂടെയുമാണ് കിറ്റുകൾ ലഭ്യമാക്കി പരിശോധനകൾ നടത്തുന്നത്. PPE ---------------------- എം.എൽ.എ ഫണ്ടുപയോഗിച്ച് വാങ്ങിയ 3000 ആൻറിജൻ ടെസ്​റ്റ്​ കിറ്റുകൾ വി.എസ്. ശിവകുമാർ എം.എൽ.എ ചാക്ക ഇൻസിഡൻറ് കമാൻഡർ കൺട്രോൾ റൂമിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് അസിസ്​റ്റൻറ്​ ഡയറക്ടർ ഡോ. ദിവ്യക്ക്​ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.