250 കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാള്‍ പിടിയില്‍

പാറശ്ശാല: . ആര്യനാട് കോട്ടയ്ക്കകം സ്വദേശിയായ സുരേഷ് എന്നു വിളിക്കുന്ന ശ്രീകുമാറി(46)നെയാണ് തിരുപുറം എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. ചൊവ്വാഴ്​ച രാവിലെയോടെ ഇഞ്ചിവിളയില്‍ ​െവച്ചാണ് ഇയാള്‍ പിടിയിലായത്. കളിയിക്കാവിള സായഖ് മണ്‍സിലില്‍ റസാഖി​ൻെറ വീട്ടില്‍ സുക്ഷിച്ചിരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍നിന്ന്​ വാങ്ങിക്കൊണ്ടുവന്ന് കേരള തമിഴ്‌നാട് അതിര്‍ത്തിയായ ഈ പ്രദേശത്തെ വീട്ടില്‍ സൂക്ഷിച്ചശേഷം നെടുമങ്ങാട്, കാട്ടാക്കട, ആര്യനാട് തുടങ്ങിയ പ്രദേശങ്ങളിലെ കടകള്‍ക്ക് ചില്ലറ വില്‍പനക്കായി ആവിശ്യത്തിനനുസരിച്ച് എത്തിച്ചുവന്നിരുന്നതാണ് ഇവരുടെ രീതി. ഇന്‍സ്​പെക്ടര്‍ എസ്. പ്രമോദിന്​ ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിലാണ് പുകയില ഉൽപന്നങ്ങള്‍ പിടികൂടിയത്. പ്രിവൻറീവ് ഓഫിസര്‍ കെ. ഷാജി, സിവില്‍ ഓഫിസര്‍മാരായ അജയ്, ബിജുരാജ്, രജ്ഞിത്, സൈമണ്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. 250 kg pukila uthpanaumai pedeil ചിത്രം: പിടികൂടിയ ഉൽപന്നങ്ങളുമായി ഉദ്യോഗസ്ഥരും പിടിയിലായ ശ്രീകുമാറും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.