213 പേർ എ.​െഎ.ടി.യു.സിയിലേക്ക്​

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിലെ വിവിധ ​ട്രേഡ്​ യൂനിയനുകളിൽനിന്ന്​ 213 പേർ എ.​െഎ.ടി.യു.സിയിലേക്കെത്തിയതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ദിവസം മാനന്തവാടിയി യൂനിറ്റിൽ 19 പേരാണ്​ യൂണിയനിൽ ചേർന്നത്​. നെടുമങ്ങാട് യൂനിറ്റിൽ 24 പേരും മറ്റ്​ സംഘടനകൾ വിട്ട്​ എ.​െഎ.ടി.യു.സിയിലെത്തി. പുത​ുതായി കടന്നുവന്നവരെ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ സ്വീകരിച്ചു. അടൂർ, പത്തനംതിട്ട വികാസ് ഭവൻ, തിരുവനന്തപുരം സിറ്റി, പേരൂർക്കട, പാറശ്ശാല, കരുനാഗപ്പള്ളി, കൽപറ്റ , കോഴിക്കോട്, തുടങ്ങിയ യൂനിറ്റുകളിൽ നിന്ന് തൊഴിലാളികൾ സംഘടനയിൽ അംഗ്വതമെടുത്തിട്ടുണ്ട്​. രണ്ട് അംഗീകൃതരുടെയും ഒത്താശയോടെ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ തൊഴിലാളികളെ സ്ഥാപനത്തിനും തൊഴിലാളി സംഘടനകൾക്കുമെതിരാക്കിയെന്നും ഇത്തരം പരിഷ്​കാരങ്ങൾക്കെതിരെ സ്​റ്റേറ്റ് ട്രാൻസ്​പോർട്ട്​ എംപ്ലോയിസ് യൂണിയൻ (എ.​െഎ.ടി.യു.സി) നടത്തിയ സമര പോരാട്ടങ്ങൾകൊണ്ടാണ്​ തൊഴിലാളികൾ സംഘടനയിലേക്ക് വന്നതെന്ന്ും എം.ജി രാഹുൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.