പൂവച്ചലിൽ110 പേർക്ക്​ ഫലം നെഗറ്റിവ്

കാട്ടാക്കട: നിരവധി പേർക്ക് കോവിഡ് -19 രോഗം ബാധിച്ച പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച സ്രവ പരിശോധന നടത്തിയ 110 പേർക്കും ഫലം നെഗറ്റിവ്. കാട്ടാക്കട ചന്തക്കുമുന്നിൽ വഴിവാണിഭം നടത്തിയിരുന്നവരിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ നാലുപേർക്ക് പോസിറ്റിവ് ആയതോടെ കൂടുതൽ പേരിൽ പരിശോധന നടത്തുകയായിരുന്നു. ബുധനാഴ്ചത്തെ പരിശോധനകളുടെ ഫലം എല്ലാം നെഗറ്റിവ് ആയത് ആരോഗ്യപ്രവർത്തകർക്കും ജനങ്ങൾക്കും വലിയ ആശ്വാസമായി. ഇനിയുള്ള 28 പേരുടെയും ആലമുക്ക് വള്ളിപ്പാറയിൽ രോഗം ബാധിച്ച യുവാവി​ൻെറ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവരുടെയും സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ പരിശോധനയും വെള്ളിയാഴ്ച മുതൽ നടക്കും. വ്യാഴാഴ്ച പരിശോധനയില്ല. ക​െണ്ടയ്​ൻമൻെറ് സോണുകളായി പ്രഖ്യാപിച്ച കുഴയ്ക്കാട്, കോവിൽവിള വാർഡുകളിലും സമീപത്തും പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. പൂവച്ചൽ പഞ്ചായത്തിൽ വരും ദിനങ്ങളിൽ കൂടുതൽ പരിശോധന ആവശ്യമായി വരുന്ന സാഹചര്യത്തിൽ കുറ്റിച്ചൽ, ആര്യനാട്, കള്ളിക്കാട് ആരോഗ്യവകുപ്പ് ജീവനക്കാരുടെ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാത്ത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ജാഗ്രതാസമിതി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.