വേളി ടൂറിസ്​റ്റ്​ വില്ലേജിൽ 56 കോടിയുടെ വികസന പദ്ധതികൾ

തിരുവനന്തപുരം: 56 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് വേളിയിൽ നടപ്പാക്കുന്നതെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വേളി ടൂറിസം വില്ലേജിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം വില്ലേജ് അന്താരാഷ്​ട്ര നിലവാരത്തിലേക്കുയർത്തുകയാണ്. സന്ദർശകരുടെ ആവശ്യങ്ങൾക്കനുസൃതമായി 3.60 കോടി രൂപ ചെലവഴിച്ചുള്ള ടൂറിസം ഫെസിലിറ്റി സൻെറർ, 9.98 കോടി രൂപയുടെ കൺ​െവൻഷൻ സൻെറർ, അനുബന്ധ സൗകര്യവികസനത്തിന്​ 7.85 കോടിയുടെ പദ്ധതി എന്നിവയും നടപ്പാക്കും. 9.50 കോടി രൂപ ചെലവിൽ പ്രധാന പാർക്കിനോട്​ ചേർന്ന് ആർട്ട് കഫെ സ്ഥാപിക്കും. ഡിജിറ്റൽ മ്യൂസിയം ഉൾപ്പെ​െട സൗകര്യങ്ങളാണ് ഇതോടൊപ്പം ഉണ്ടാവുക. വേളിയിൽ തന്നെ അർബൻ വെറ്റ്‌ലാൻഡ് നേച്ചർ പാർക്കും വരികയാണ്. ടൂറിസ്​റ്റ്​ വില്ലേജിന് എതിർവശമുള്ള 10 ഏക്കറോളം പ്രദേശത്താണ് പ്രകൃതി സംരക്ഷണം കൂടി ലക്ഷ്യമാക്കുന്ന പദ്ധതി രൂപകൽപന ചെയ്യുന്നത്. അർബൻ-ഇക്കോ പാർക്കുകളും ഇവിടെ തുടങ്ങുന്നു. ആംഫി തി​യറ്റർ ഉൾപ്പെ​െട സംവിധാനങ്ങൾക്കായി 4.99 കോടി രൂപ അനുവദിച്ചു. തീരപാത വികസനത്തിന്​ 4.78 കോടി രൂപയുടെ പദ്ധതിയുണ്ട്. കുട്ടികളുടെ പാർക്കി​ൻെറ നവീകരണം പൂർത്തിയായി. നീന്തൽക്കുളവും പാർക്കും നവീകരിക്കാനും അനുമതി നൽകി. കാനായി കുഞ്ഞിരാമൻ നിർമിച്ച കലാവിസ്മയമായ ശംഖ് സംരക്ഷിക്കുന്നതി​ൻെറയും പരിസരത്ത് സൗരോർജ വിളക്ക് സ്ഥാപിക്കുന്നതി​ൻെറയും പ്രവൃത്തികൾ പൂർത്തിയായി. വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ മൂന്ന് സ്പീഡ് ബോട്ട്, അഞ്ച് പെഡൽ ബോട്ട്, ഒരു സഫാരി ബോട്ട്, 100 ലൈഫ് ജാക്കറ്റുകൾ എന്നിവ വാങ്ങും. കെ.ടി.ഡി.സിയുടെ ഫണ്ട് വിനിയോഗിച്ച്് 50 ലൈഫ് ബോയ് വാങ്ങി. ​ഫ്ലോട്ടിങ്​ റസ്​റ്റോറൻറ്​ 70 ലക്ഷം രൂപ ചെലവാക്കി നവീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.