കേശവദാസപുരം പൗരസമിതി 50 കട്ടിലുകൾ വാങ്ങിനൽകി

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡുകളിലേക്ക്​ . രണ്ടരലക്ഷം രൂപ ചെലവഴിച്ചാണ് 50 കട്ടിലുകൾ വാങ്ങിയത്. പൗരസമിതി പ്രസിഡൻറ്​ ഡി. വിജയധരൻ, സെക്രട്ടറി സി. ഗോപി, ട്രഷറർ ജി. സുഭാഷിതൻ, അരുൺകുമാർ, പാർവതി രഘുനാഥൻ, എം.ജി. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കട്ടിലുകൾ മെഡിക്കൽ കോളജ് ആശുപത്രിക്ക്​ കൈമാറുകയായിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ്, ആർ.എം.ഒ ഡോ. മോഹൻ റോയ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആശുപത്രിയിലെ വിവിധ വാർഡുകൾ തെരഞ്ഞെടുത്ത് നവീകരിക്കുകയും അവർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ തുടർപ്രവൃത്തിയെന്നോണം നടന്നുവരികയാണ്. മറ്റ്​ രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ ആരോഗ്യപ്രവർത്തകർക്കോ രോഗം പകരാതിരിക്കാൻ വേണ്ട സംവിധാനങ്ങളോടെയാണ് വാർഡുകൾ ക്രമീകരിക്കുന്നത്. കാപ്​ഷൻ covid ward ചിത്രം: കേശവദാസപുരം പൗരസമിതി ഭാരവാഹികളും മെഡിക്കൽ കോളജ് അധികൃതരും കട്ടിലുകൾ കൈമാറുന്ന ചടങ്ങിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.