ബാലഭാസ്കറിൻെറ മരണം: ബന്ധു 44 സംശയങ്ങൾ സി.ബി.െഎക്ക് കൈമാറി *മുൻ മാനേജരെയും ചോദ്യം ചെയ്തു തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിൻെറ അപകടമരണവുമായി ബന്ധപ്പെട്ട് 44 സംശയങ്ങള്‍ സി.ബി.ഐക്ക് കൈമാറി. കഴിഞ്ഞദിവസം സി.ബി.ഐയുടെ തിരുവനന്തപുരം ഓഫിസില്‍ മൊഴികൊടുക്കുന്നതിനിടെയാണ് ബാലഭാസ്കറിൻെറ ബന്ധു പ്രിയ വേണുഗോപാൽ സംശയങ്ങൾ സംബന്ധിച്ച പട്ടിക കൈമാറിയത്. അപകടത്തെ തുടര്‍ന്ന് ബാലുവിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ കാര്യങ്ങള്‍ ഉള്‍പ്പെടെ പ്രിയയുടെ മൊഴിയിലുണ്ട്. ബാലഭാസ്കറിൻെറ മാതാപിതാക്കളെ അകറ്റിനിര്‍ത്തുന്ന സമീപനമായിരുന്നു മാനേജര്‍മാരായ പ്രകാശന്‍ തമ്പിയുടെയും വിഷ്ണു സോമസുന്ദരത്തിൻെറയും. ആശുപത്രിയില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ബാലുവിൻെറ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത് മാനേജര്‍മാരായിരുന്നു. എ.ടി.എം പോലും അവരുടെ പക്കലായിരുന്നു. ചികിത്സാവിവരങ്ങള്‍ തങ്ങളില്‍നിന്ന് മറച്ചുെവച്ചു. ബാലുവിൻെറ അക്കൗണ്ടുകള്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചിരിക്കാം. ബാലു വിഷമങ്ങള്‍ അനുഭവിക്കുന്നതായി പിതാവ് ഉണ്ണി മനസ്സിലാക്കിയിരുന്നെന്നും പ്രിയ പറഞ്ഞു. ഗള്‍ഫ് പ്രോഗ്രാം കഴിഞ്ഞ് വരുമ്പോള്‍ പ്രതിഫലമായി ലഭിക്കുന്ന തുക പണമായാണ് മാനേജര്‍മാര്‍ ബാലുവിന് നല്‍കിയിരുന്നത്. അക്കൗണ്ടിലൂടെയാണ് സ്‌പോണ്‍സര്‍മാര്‍ പ്രതിഫലം കൈമാറുന്നത്. ഇതിനെയൊക്കെ ബാലു എതിര്‍ത്തതുകൊണ്ട് അവര്‍ ബാലുവിനെ വകവരുത്തിയതാണോ എന്ന സംശയവും പ്രിയ നല്‍കിയ പട്ടികയിലുണ്ട്. അതേസമയം, ബാലഭാസ്കറിൻെറ പ്രോഗ്രാം കോഒാഡിനേറ്ററും 2019 െല വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശൻ തമ്പിയെ സി.ബി.െഎ ശനിയാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തു. ബാലഭാസ്കറിൻെറ സാമ്പത്തിക ഇടപാട് സംബന്ധിച്ച കാര്യങ്ങൾ ഇയാളിൽനിന്ന് ചോദിച്ചറിഞ്ഞതായാണ് വിവരം. പ്രിയ ഉന്നയിച്ച സംശയങ്ങളും പ്രകാശൻ തമ്പിയോട് ചോദിച്ചറിഞ്ഞതായാണ് വിവരം. വരുംദിവസങ്ങളിൽ കൂടുതൽ പേരിൽനിന്ന് മൊഴിയെടുക്കും. വാഹനം ഓടിച്ചിരുന്നത് ആരെന്നതല്ല, നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തുമായി അപകടത്തിന് എെന്തങ്കിലും ബന്ധമുണ്ടോ എന്നാണ് സി.ബി.ഐ പ്രധാനമായും അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.