കോവിഡ്: പുനലൂരിൽ 400 കിടക്കകൾക്കുള്ള സെൻറർ എറ്റെടുത്തു

കോവിഡ്: പുനലൂരിൽ 400 കിടക്കകൾക്കുള്ള സൻെറർ എറ്റെടുത്തു (ചിത്രം)പുനലൂർ: കോവിഡ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാൻ പുനലൂരിൽ 400 കിടക്കകൾ സജ്ജീകരിക്കാനുള്ള രണ്ട്​ സൻെററുകൾ നഗരസഭ ഏറ്റെടുത്തു. കുതിരച്ചിറയിലെ കെ.ജി കൺ​െവൻഷൻ സൻെറർ, പൈനാപ്പിൾ ജങ്ഷനിലെ സിംഫണി കൺ​െവൻഷൻ സൻെറർ എന്നിവയാണ് ചൊവ്വാഴ്ച അധികൃതർ ഏറ്റെടുത്തത്. കോവിഡ് ബാധിതർക്കായി ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് െസൻററിനായി പുനലൂർ താലൂക്കിൽ നിലവിലുള്ള സംവിധാനത്തിന് പുറമേ 1200 കിടക്കകൾ അടിയന്തരമായി ഒരുക്കണമെന്ന് മന്ത്രി കെ. രാജുവി​ൻെറ അധ്യക്ഷതയിൽ കഴിഞ്ഞദിവസം നടന്ന കോവിഡ് നിയന്ത്രണ അവലോകനയോഗം തീരുമാനിച്ചിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തിലാണ് നഗരസഭ രണ്ട്​ സൻെററുകൾ ഏറ്റെടുത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ നടപടി സ്വീകരിച്ചത്. ഇവിടേക്കാവശ്യമായ 200 കിടക്കകൾ ടിമ്പർ മർചൻറ്സ് അസോസിയേഷൻ ഭാരവാഹികൾ സൗജന്യമായി നൽകും. ബാക്കിയുള്ള നൂറ്​ കിടക്കകൾ നിലമ്പൂരിലെ സർക്കാർ സ്ഥാപനത്തിൽനിന്ന്​ വാങ്ങും. ശുചിമുറി അടക്കം സൗകര്യങ്ങൾ ഒരുക്കാൻ ഒരു കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്. ഈ തുക നഗരസഭ വിനിയോഗിക്കും. പിന്നീട് ദുരന്തനിവാരണ ഫണ്ടിൽനിന്ന്​ ഈ തുക സർക്കാർ നഗരസഭക്ക് നൽകും. നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ്, ഡെപ്യൂട്ടി കലക്ടർ റഹീം, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ജയശങ്കർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ, നഗരസഭ സെക്രട്ടറി ജി, രേണുകദേവി, തഹസിൽദാർ കെ. സുരേഷ്, കോവിഡ് നോഡൽ ഓഫിസർ അജി തുടങ്ങിയവരുടെ സംഘം സൻെറുകളിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. വിവാദമായ റിങ് കമ്പോസ്​റ്റ്​ പദ്ധതി സർക്കാർ അന്വേഷണത്തിന് വിടാൻ തീരുമാനം * കൗൺസിൽ യോഗത്തിലാണ്​ തീരുമാനമെടുത്തത്​ പുനലൂർ: നഗരസഭയിൽ വിവാദമുയർത്തിയ റിങ് കമ്പോസ്​റ്റ്​ പദ്ധതി സംബന്ധിച്ച് സർക്കാർ അന്വേഷണശേ‍ഷം നടപ്പാക്കാൻ കൗൺസിൽ തീരുമാനിച്ചു. പദ്ധതിയിൽ അഴിമതി ഉള്ളതിനാൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങൾ രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി സമരങ്ങളും നടത്തി. 2.62 കോടി രൂപയുടെ പദ്ധതി നടത്തിപ്പിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ സർക്കാറിനും, പ്രതിപക്ഷനേതാവിനും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. പദ്ധതി നടത്തിപ്പുകാർക്ക് ബിൽ തുക മാറി നൽകിയാൽ കൗൺസിൽ അംഗങ്ങൾക്ക് ബാധ്യത വരുമെന്ന് കാണിച്ച് പ്രതിപക്ഷ ഉപനേതാവ് ജി. ജയപ്രകാശ്‌ ചെയർമാനും സെക്രട്ടറിക്കും കത്ത് നൽകി. തുടർന്നാണ് വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച നടന്ന കൗൺസിൽ തീരുമാനിച്ചത്. റിങ് കമ്പോസ്​റ്റ്​ സ്ഥാപിക്കൽ സംബന്ധിച്ച രേഖകൾ സർക്കാറിലേക്കയച്ച് സമഗ്ര അന്വേഷണം നടത്തിയശേഷം പദ്ധതി നിർവഹണം നടത്തിയാൽ മതിയെന്ന് കൗൺസിൽ തീരുമാനിക്കുകയായിരുന്നു. ക്രമക്കേടുകൾ നടത്തിയവർക്കെതിരെ നിയമനടപടിയെടുക്കണമെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ നെൽസൺ സെബാസ്​റ്റ്യൻ ആവശ്യപ്പെട്ടു.താലൂക്ക് ആശുപത്രിയുടെ അനക്സിനും നഴ്സിങ് സ്കൂളിനും ഭൂമി വിട്ടുനൽകുംപുനലൂർ: താലൂക്ക് ആശുപത്രിയുടെ അനക്സ്, സർക്കാർ മേഖലയിൽ നഴ്സിങ് സ്കൂൾ എന്നിവ സ്ഥാപിക്കുന്നതിന് കലയനാട്ട് നഗരസഭയുടെ രണ്ടേക്കർ ഭൂമി വിട്ടുകൊടുക്കാൻ കൗൺസിൽ തീരുമാനിച്ചു. താലൂക്ക് ആശുപത്രിയിൽ 75 കോടി രൂപ ചെലവിൽ പുതുതായി നിർമാണം പൂർത്തിയായ കെട്ടിടത്തിൽ ജനറൽ ആശുപത്രിയാക്കുമെന്ന പ്രതീക്ഷയാണ്. കെട്ടിടത്തി​ൻെറ ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കുമ്പോൾ ജനറൽ ആശുപത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. കലയനാട്ട് താലൂക്ക് ആശുപത്രിയുടെ അനക്സും നഴ്സിങ് സ്കൂളും ആരംഭിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഇതിനായാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ ഭൂമി സർക്കാറിന് വിട്ടുനൽകാൻ കൗൺസിൽ തീരുമാനിച്ചതെന്ന് ചെയർമാൻ അഡ്വ. കെ.എ. ലത്തീഫ് പറഞ്ഞു. താലൂക്ക് ആശുപത്രിയുടെ അനക്സ് കലയനാട് വരുന്നതോടെ താലൂക്ക് അശുപത്രി ജനറൽ ആശുപത്രിയാകുമ്പോൾ ഉണ്ടാകുന്ന തിരക്ക് കുറക്കാനാകും. കൂടാതെ തെന്മല, ആര്യങ്കാവ് തുടങ്ങിയ മലയോരമേഖലയിലുള്ള ജനങ്ങൾക്ക് പുനലൂർ പട്ടണത്തിലെത്താതെ കലയനാട്ടെ അനക്സ് ആശുപത്രിയിൽനിന്ന്​ ചികിത്സ തേടാനും കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.