ചില്ലയ്ക്കൽ കടലെടുക്കുന്നു; 40 ലക്ഷത്തിൻെറ സംരക്ഷണപദ്ധതി പാഴായി പരവൂർ: കോങ്ങാൽ ചില്ലയ്ക്കൽ തീരം കടലെടുക്കുന്നു. ചില്ലയ്ക്കൽ ജുമാമസ്ജിദിനും മലപ്പുറത്ത് ഉപ്പൂപ്പ പള്ളിക്കുമിടയിൽ ഒരു കിലോമീറ്ററോളം വരുന്ന ഉയരമേറിയ ഭാഗമാണ് നിരന്തരം കടലെടുത്തുകൊണ്ടിരിക്കുന്നത്. ഓരോ വർഷവും വൻതോതിൽ കരയിടിയുന്നുണ്ട്. രണ്ടുവർഷം മുമ്പ് പത്ത് മീറ്ററോളം വരുന്ന കരഭാഗം പല ഭാഗങ്ങളിലായി വിണ്ടുകീറുകയും ഏറെഭാഗം കടലിൽപ്പോവുകയും ചെയ്തിരുന്നു. വൈദ്യുതി ലൈനുകളടക്കം അന്ന് കടലിൽപതിച്ചിരുന്നു. ഇന്നും അരകിലോമീറ്ററോളം ഭാഗം വലിയ മണ്ണിടിച്ചിൽ ഭീഷണി നേരിടുകയാണ്. സമീപത്തെ താമസക്കാർക്ക് ഭീതി വിട്ടൊഴിയാതായിട്ട് വർഷങ്ങൾ പിന്നിടുന്നു. തീരം കടൽ കവരുന്നതിൻെറ രൂക്ഷത പലപ്പോഴായി നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഫലപ്രദമായ പരിഹാരമാർഗങ്ങൾ സ്വീകരിക്കുന്നതിൽ നടപടിയെടുത്തില്ല. കര ഭീതിതമായ വിധത്തിൽ വിണ്ടുകീറുന്ന സ്ഥിതിയുണ്ടായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെതുടർന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി, ജി.എസ്. ജയലാൽ എം.എൽ.എ എന്നിവർ സ്ഥത്തെത്തിയിരുന്നു. ഇതിനിടെ എം.എൽ.എ നിയമസഭയിൽ വിഷയം ഉന്നയിക്കുകയും സംസ്ഥാന സർക്കാർ 40 ലക്ഷം രൂപ ചില്ലയ്ക്കൽ തീരസംരക്ഷത്തിന് അനുവദിക്കുകയും ചെയ്തു. പാറകൊണ്ടുള്ള കടൽഭിത്തിക്ക് പകരം മണൽച്ചാക്കുകൾ അടുക്കിയുള്ള പദ്ധതിക്കാണ് തുക അനുവദിച്ചത്. ഇതിൻെറ നിർമാണം നടന്ന ഘട്ടത്തിൽതന്നെ അപാകതകൾ ചൂണ്ടിക്കാണിച്ചിരുന്നു. പുറത്തുനിന്ന് മണൽച്ചാക്കുകളെത്തിച്ച് തീരത്ത് അടുക്കി സംരക്ഷണ കവചം ഒരുക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഈ തീരത്തുനിന്നുതന്നെ മണൽ വാരി ചാക്കുകളിലാക്കി അവിടെത്തന്നെ അടുക്കുകയാണ് ചെയ്തത്. ഇതിനെതിരെ അന്നുതന്നെ നാട്ടുകാർ പ്രതിഷേധിച്ചു. ഇങ്ങനെ മണൽച്ചാക്കുകൾ കൊണ്ട് ഒരുക്കിയ സംരക്ഷണം അടുത്ത മഴക്കുതന്നെ ഒലിച്ചുപോയി. ഒരു ചാക്ക് മണൽപോലും തീരത്ത് അവശേഷിക്കുന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ സംരക്ഷണ പ്രവർത്തനങ്ങൾ ഒരു കൊല്ലം പോലും പ്രയോജനപ്പെടാതെ പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.