കരാർ ഇൗ മാസം തീരും: ഇതുവരെയും ശമ്പളം കിട്ടാതെ 382 ജൂനിയർ ഡോക്​ടർമാർ

തിരുവനന്തപുരം: രണ്ടുമാസം ജോലിയെടുത്തിട്ടും ആകെയുള്ള 868 ൽ 382 പേർക്കും ഒരുമാസത്തെ ശമ്പളം പോലും കിട്ടിയില്ലെന്ന്​ ജൂനിയർ ഡോക്​ടർമാർ. ശമ്പളം കിട്ടിയവരിൽ 161 പേരാണ്​ സാലറി കട്ടിൽ ഉൾപ്പെട്ടത്​. ഇവരുടെ ആറുദിവസത്തെ ശമ്പളവും നികുതിയും പിടിച്ചശേഷമുള്ള തുകയാണ്​ ലഭിക്കുന്നത്​. സാലറി കട്ടിൽനിന്ന്​ ജൂനിയർ ഡോക്​ടർമാരെ ഒഴിവാക്കണമെന്ന്​ ആരോഗ്യവകുപ്പി​ൻെറ ശിപാർശയ​ുണ്ടെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല. ഇതുസംബന്ധിച്ച്​ അവ്യക്തത ഒരുവശത്ത് ​തുടര​ു​േമ്പാഴും മറുഭാഗത്ത്​ ശമ്പളം പോലുമില്ലാതെ ഒരുവിഭാഗം ജോലി ചെയ്യുകയാണ്​. സ്വന്തം ചെലവിൽ യാത്രാസൗകര്യങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും തരപ്പെടുത്തേണ്ടിവരുന്ന ഇവരിൽ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്താണ് ഇൗ അനിശ്ചിതത്വത്തിന്​ കാരണമെന്നും വ്യക്തമല്ല. ശമ്പളത്തിൽനിന്ന് തുക കുറവ് ചെയ്യുന്നപക്ഷം അത് ഉടനടി തിരികെ ക്രെഡിറ്റ്‌ ചെയ്യുമെന്ന്​ അധികൃതർ വാക്കാൽ ഉറപ്പുനൽകിയെങ്കിലും ഇതുസംബന്ധിച്ച്​ യാതൊരു വ്യക്തതയും പിന്നീട് ഉണ്ടായിട്ടില്ലെന്ന്​ ജൂനിയർ ഡോക്​ടർമാർ പറയുന്നു. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽനിന്ന്​ പഠിച്ചിറങ്ങിയ 2014 ബാച്ചിലെ ഡോക്ടർമാരെയാണ്​ വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ മൂന്നുമാസത്തെ കരാറടിസ്ഥാനത്തിൽ നിയമിച്ചത്​. കരാർ സെപ്​റ്റംബറിൽ അവസാനിക്കും. സാലറി ചലഞ്ചിൽ ഉൾപ്പെട്ട മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ ശമ്പളത്തിൽനിന്ന് മാറ്റിവെക്കപ്പെട്ട തുക പെൻഷൻ തുകയോടൊപ്പം നൽകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ 90 ദിവസത്തെ താൽക്കാലിക നിയമന വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിച്ച ജൂനിയർ ഡോക്​ടർമാർക്ക്​ എങ്ങനെ തുക തിരികെ നൽകുമെന്നും ഇവർ ചോദിക്കുന്നു. - അനീതി അപലപനീയം തിരുവനന്തപുരം: എല്ലാ ആരോഗ്യപ്രവർത്തകർക്കും കൃത്യസമയത്ത് വേതനം നൽകണമെന്ന സുപ്രീംകോടതി വിധി നിലനിൽക്കെ കേരളത്തിൽ കോവിഡ് മുൻനിര പോരാളികളോടുള്ള ഈ അനീതി അപലപനീയമാണെന്ന്​ കേരള ജൂനിയർ ഡോക്​ടേഴ്​സ്​ അസോസിയേഷൻ. പ്രശ്നത്തിൽ അടിയന്തരമായി നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആരോഗ്യമന്ത്രിക്കും ഡി.എച്ച്​.എസിന​ും ധനവകുപ്പിനും പരാതി നൽകിയിട്ടുണ്ട്. അവകാശങ്ങൾ അംഗീകരിക്കപ്പെടാത്തപക്ഷം ശക്തമായ പ്രതിഷേധമാർഗങ്ങൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.