വിലക്ക് ലംഘനം: 37 പേര്‍ക്കെതിരെ കേസ്, മാസ്ക് ധരിക്കാത്ത 115 പേർക്കെതിരെയും നടപടി

തിരുവനന്തപുരം: തലസ്ഥാനത്ത് രോഗവ്യാപനം ഉണ്ടാകുന്ന തരത്തില്‍ വിലക്കുലംഘനം നടത്തിയ 37 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. മാസ്ക് ധരിക്കാത്ത 115 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 9 പേരിൽ നിന്നുമായി 24,800 രൂപ പിഴ ഈടാക്കുകയും ചെയ്തു. സുരക്ഷ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ നാല്​ വാഹനങ്ങൾക്കെതിരെയും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നാല്​ കടകൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. കോവിഡ് സമ്പർക്കവ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ ക​െണ്ടയിൻമൻെറ്​ സോണുകളില്‍ അതിർത്തികൾ അടച്ചുകൊണ്ടുള്ള പൊലീസ് നിരീക്ഷണവും പരിശോധനയും രാത്രിയും പകലും ശക്തമായി തുടരും. രോഗവ്യാപനം തടയുന്നതിന്​ ജാഗ്രത നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും വിലക്ക് ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.