ഓണച്ചന്തകളിലൂടെ 3.57 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും കുടുംബശ്രീ സംരംഭകര്‍ക്കും കൃഷിസംഘാംഗങ്ങള്‍ക്കും തുണയാകാന്‍ കുടുംബശ്രീ സംഘടിപ്പിച്ച പ്രത്യേക ഓണച്ചന്തകളിലൂടെ 3,57,02,956 രൂപയുടെ വിറ്റുവരവ്. കേരളത്തിലെ ഏറ്റവും പ്രധാന വിപണനകാലമായ ഓണക്കാലത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഓണച്ചന്തകള്‍ സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷവും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സാധ്യമാകുന്നിടങ്ങളില്‍ ഓണച്ചന്തകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ഇതനുസരിച്ച് 12 ജില്ലകളില്‍ ഓണച്ചന്തകള്‍ നടത്തുകയുമായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അനുമതി ലഭിക്കാത്തതിനാല്‍ ഓണച്ചന്തകള്‍ സംഘടിപ്പിച്ചില്ല. 12 ജില്ലകളിലായി 453 ഓണച്ചന്തകളാണ് ഈ ഓണക്കാലത്ത് സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.