തിരുവനന്തപുരം: മാസ്ക് ധരിക്കാത്ത 278 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്ത 64 പേര്‍ക്കെതിരെയും സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത 11 കടകള്‍ക്കെതിരെയും 34 വാഹനങ്ങള്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. കോവിഡ് സമ്പർക്കപട്ടിക തയാറാക്കുന്നതും ക്വാറൻറീനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്ന പ്രവർത്തനങ്ങളും ശക്തമാക്കി. സുരക്ഷ നിർദേശങ്ങൾ പാലിക്കാത്തവരെ കണ്ടെത്താനായി സിറ്റി പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ 387 പേർക്കെതിരെ നടപടി സ്വീകരിക്കുകയും 94600 രൂപ പിഴ ഈടാക്കുകയും ചെയ്തു. സിറ്റിയിലെ 200 കേന്ദ്രങ്ങളില്‍ പ്രതിജ്ഞ ചടങ്ങ് കോവിഡ് രോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ബുധനാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലുമായി 200 സ്ഥലങ്ങളിൽ കോവിഡ് ബോധവത്കരണ പ്രതിജ്ഞയെടുക്കും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായിരിക്കും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്. കടക്കാർ, പൊതുജനങ്ങൾ എന്നിവരെ അണിനിരത്തിയായിരിക്കും ചടങ്ങ്. സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ ഫോർട്ട് പൊലീസ് സ്റ്റേഷന് പരിധിയിലെ ചാലയിലും ഡെപ്യൂട്ടി കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥ് മ്യൂസിയം സ്റ്റേഷൻ പരിധിയിലെ ശാസ്തമംഗലത്തും ചടങ്ങിൽ പങ്കെടുക്കും. രാവിലെ 10.30ന് എല്ലാ സ്റ്റേഷൻ പരിധിയിലും ഒരേസമയമാണ് ചടങ്ങ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.