തിരുവനന്തപുരം: മഴക്കെടുതിയിൽ ജില്ലയിൽ 21 കോടി 44 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ല കലക്ടർ അറിയിച്ചു. 39 വീടുകൾ പൂർണമായും 238 വീടുകൾ ഭാഗികമായും തകർന്നു. രണ്ട് ക്യാമ്പുകളിലായി 583 പേരെ മാറ്റിപ്പാർപ്പിച്ചു. കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് തീരപ്രദേശങ്ങളിൽ നിന്ന് 24 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ശംഖുംമുഖം ആഭ്യന്തര വിമാനത്താവള കാർഗോ കോംപ്ലക്‌സ് റോഡിന് സമീപം ശക്തമായ കടൽക്ഷോഭമുണ്ട്. വൻതിരമാല കാരണം റോഡിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കനത്ത മഴയിൽ ജില്ലയിൽ 5600 ൽപരം കർഷകരുടെ 5880 ഹെക്ടർ കൃഷി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.