ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തിൽ തിങ്കളാഴ്ച 282 പേരെ പരിശോധിച്ചതിൽ 19 പേർക്കുകൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുഭാഷും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. അഞ്ചുതെങ്ങിൽ മത്സ്യകച്ചവടത്തിനു പോകുന്ന സ്ത്രീകൾക്കായി മൂന്ന് കേന്ദ്രങ്ങളിലായി 199 പേരെ പരിശോധിച്ചതിൽ 18 പേർക്കുകൂടി രോഗമുള്ളതായി കണ്ടെത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അഞ്ചുതെങ്ങിൽ നിറസാന്നിധ്യമായിരുന്ന അഞ്ചുതെങ്ങ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കും രോഗം സ്ഥിരീകരിച്ചു. മാമ്പള്ളിയിൽ സൻെറ് അലോഷ്യസ് എൽ.പി സ്കൂളിൽ 75 പേരുടെ പരിശോധനയിൽ 12 പേർക്കും അഞ്ചുതെങ്ങ് സൻെറ് ജോസഫ് സ്കൂളിൽ 74 പേരെ പരിശോധിച്ചതിൽ ആറുപേർക്കും രോഗമുള്ളതായി കണ്ടെത്തി. പൂത്തുറ സൻെറ് ജോസഫ് ക്ലൂണി സ്കൂളിൽ 50 പേരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ലെന്നു കണ്ടെത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 83 പേരെ പരിശോധിച്ചതിൽ ഒരാൾക്ക് രോഗമുള്ളതായി കണ്ടെത്തി. നെടുങ്ങണ്ട കോവിഡ് സൻെററിൽനിന്ന് ഒരാളും കടയ്ക്കാവൂരിൽനിന്ന് മൂന്നുപേരും രോഗമുക്തരായി. നോഡൽ ഓഫിസർ ഡോ. രാമകൃഷ്ണ ബാബുവിൻെറ നേതൃത്വത്തിൽ ഡോ. നബീൽ, ഡോ. രശ്മി, ഡോ. മഹേഷ്, ഡോ. നവീന, ഡോ. നീലിമ, സ്റ്റാഫ് നഴ്സുമാരായ റീജ ഡെന്നീസ്, ഗീതു എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.