തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ തലസ്ഥാന ജില്ലക്ക് 83.41 ശതമാനം വിജയം. കഴിഞ്ഞവർഷം 83 ആയിരുന്നു. എ പ്ലസ് നേടിയവരുടെയും ഫുൾമാർക്ക് നേടിയവരുടെയും എണ്ണം കൂടി. 32582 കുട്ടികൾ പരീക്ഷയെഴുതിയതിൽ 27177 കുട്ടികൾ ഉപരിപഠനയോഗ്യത നേടി. കഴിഞ്ഞവർഷം ഇത് 27204 ആയിരുന്നു. ടെക്നിക്കൽ സ്കൂളുകളിൽ 53 കുട്ടികൾ എഴുതിയതിൽ 28 പേരാണ് വിജയിച്ചത്. ഒാപൺ സ്കൂളിൽ ഇക്കുറി 2367 കുട്ടികൾ ജില്ലയിൽ പരീക്ഷയെഴുതിയിരുന്നു. ഇതിൽ 894 പേർ വിജയിച്ചു. 37.77 ശതമാണ് വിജയം. ഒരു കുട്ടി എല്ലാ വിഷയത്തിനും എ പ്ലസ് നേടുകയും ചെയ്തു. ജില്ലയിൽ 1664 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 1196 പേരാണ് ഇൗ നേട്ടം കൈവരിച്ചത്. ഫുൾമാർക്ക് നേടിയവർ 15ൽനിന്ന് ഇക്കുറി 20 ആയി. ഇക്കുറി എഴുതിയ എല്ലാവരെയും വിജയിപ്പിച്ച ഒമ്പത് സ്കൂളുകളുണ്ട്. കഴിഞ്ഞവർഷവും ഒമ്പതായിരുന്നു. 20 പേർക്ക് 1200ൽ 1200 തിരുവനന്തപുരം ജില്ലയിൽ പ്ലസ് ടുവിന് ഫുൾമാർക്ക് നേടിയ മിടുമിടുക്കർ 20 പേർ. ഇതിൽ ഒമ്പത് പേരും വഴുതക്കാട് കാർമൽ സ്കൂളിലെ വിദ്യാർഥിനികളാണ്. *നഫ്റീൻ എൻ.എൻ, ഹ്യുമാനിറ്റീസ് - ഗവ. ബോയ്സ് ആറ്റിങ്ങൽ *ആബ എ.എം, സയൻസ് -കോട്ടൺഹിൽ *നിരഞ്ജന സുരേഷ്, ഹ്യുമാനിറ്റീസ് - കോട്ടൺഹിൽ എ. എം ആഭ. ഹ്യുമാനിറ്റീസ് - കോട്ടൺഹിൽ *ജാൻവി എ.ജി, സയൻസ് -ഗവ. എച്ച്.എസ്.എസ് കിളിമാനൂർ നിവേദിത പി. വിജയ്, സയൻസ് -ഗവ. ഗേൾസ് മിതൃമ്മല *അനാമിക ജി. ഹ്യുമാനിറ്റീസ് -ഗവ. ഗേൾസ് പട്ടം *ശലഭ എസ് ഹ്യുമാനിറ്റീസ് -ഗേൾസ് പട്ടം *ദേവ നാരായണൻ എസ്.ആർ, സയൻസ് -മോഡൽ സ്കൂൾ തൈക്കാട് *ഫാത്വിമ സുൽത്താന സയൻസ് -ഗേൾസ് ആറ്റിങ്ങൽ *ആനി റെയ്ച്ചൽ ബി -സയൻസ് കുളത്തുമ്മൽ ഗവ. എച്ച്.എസ്.എസ്, കാട്ടാക്കട *വൈഷ്ണവി എസ്.ആർ, സയൻസ് -ദർശന നെടുമങ്ങാട് *ബിൻസി ബിജു, സയൻസ് -കാർമൽ വഴുതക്കാട് *മേഘ മറിയ ലോറൻസ്, സയൻസ് -കാർമൽ *ജെന്നിഫർ മറിയം തോമസ്, സയൻസ് -കാർമൽ *ജോബിന ജോയ് സയൻസ് -കാർമൽ *ഗൗരി എസ്. നായർ, സയൻസ് -കാർമൽ *ആര്യ ബി.ആർ, സയൻസ് -കാർമൽ *മീനാക്ഷി ഡി.എസ്, ഹ്യുമാനിറ്റീസ് -കാർമൽ *ഗോപിക നായർ െഎ.സി, കോമേഴ്സ് -കാർമൽ *ശ്രീജയ ജെ.എസ്, കോമേഴ്സ് -കാർമൽ ----- നൂറുമേനിക്കാർ ഒമ്പത് തിരുവനന്തപുരം: ജില്ലയിൽ ഒമ്പത് സ്കൂളുകൾ നൂറുമേനി വിജയം നേടി. എട്ട് അൺ എയ്ഡഡ് സ്കൂളുകളും ഒരു സർക്കാർ സ്പെഷൽ സ്കൂളുമാണ് ഉൾപ്പെടുന്നത്. * ജഗതി ഗവ. ബധിരവിദ്യാലയം * ക്രൈസ്റ്റ് നഗർ ഇ.എം.എച്ച്് .എസ്, തിരുവനന്തപുരം *നിർമലഭവൻ കവടിയാർ *സർവോദയ വിദ്യാലയ, നാലാഞ്ചിറ *സൻെറ് തെരേസാസ് കോൺവൻെറ്, നെയ്യാറ്റിൻകര *കാർമൽ ഗേൾസ്, വഴുതക്കാട് * ചിന്മയ എച്ച്.എസ്, വഴുതക്കാട് *ജ്യോതിനിലയം എച്ച്്.എസ്, കഴക്കൂട്ടം *സൻെറ് തോമസ് എച്ച്.എസ്, മുക്കോലക്കൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.