ജില്ലയിലെ ആറ്​ സ്കൂളുകൾക്ക് 12 കോടി; പൊതുവിദ്യാലയങ്ങളിൽ വികസനത്തിനും എ ഗ്രേഡ്

തിരുവനന്തപുരം: തലസ്ഥാനജില്ലയിലെ ആറ്​ സ്കൂളുകളിൽ 12 കോടിയുടെ വികസന പദ്ധതികൾക്ക് ഭരണാനുമതി. സംസ്ഥാനത്ത് 52 സ്കൂൾ കെട്ടിടങ്ങളുടെ നിലവാരമുയർത്തുന്നതിന് ആർ.​െഎ.ഡി.എഫ്​-നബാർഡ് സ്കീം അനുസരിച്ച് ആർ.എം.എസ്​.എ ഫണ്ട് കൂടി സംയോജിപ്പിച്ച് സർക്കാർ ആവിഷ്കരിച്ച 134.22 കോടിയുടെ പദ്ധതിയിലാണ് ജില്ലയിലെ ആറ് സ്കൂളുകൾ ഉൾപ്പെട്ടിട്ടുള്ളത്. ഗവ. എച്ച്.എസ് ജവഹർ കോളനി, ഗവ. എച്ച്.എസ് ചെറുന്നിയൂർ, ഗവ. എച്ച്​.എസ്​.എസ്​ ആനപ്പാറ, ഗവ. എച്ച്​.എസ്​.എസ്​ വെയിലൂർ, ഗവ. എച്ച്​.എസ്​.എസ്​ കുടവൂർക്കോണം, ഗവ. എൽ.പി.എസ് ആര്യനാട് എന്നീ സ്കൂളുകൾക്കാണ് രണ്ടു കോടി രൂപ വീതം അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.