ചൊവ്വാഴ്ച അടയമണിൽ പരിശോധന ക്യാമ്പ് കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ അടയമണിൽ ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം 11 പേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ വാർഡ് നാലിൽ നെടുമ്പാറ 56 വയസ്സുള്ള സ്ത്രീ, വാർഡ് ഏഴ് തൊളിക്കുഴിയിൽ 27 വയസ്സുള്ള സ്ത്രീ, എട്ടാം വാർഡായ അടയമണിൽ ഒരുകുടുംബത്തിലെ 23ഉം 55 ഉം വയസ്സുള്ള സ്ത്രീകൾ, 24, 29, 60 വീതം വയസ്സുള്ള പുരുഷന്മാർ, വാർഡ് 10 കാനറയിൽ 65 വയസ്സുള്ള സ്ത്രീ, 15ാം വാർഡ് നെല്ലിക്കാട് 57 വയസ്സുള്ള സ്ത്രീ, വിളയ്ക്കാട്ടുകോണത്ത് 76 വയസ്സുള്ള വയോധിക, വാർഡ് 17 മണലേത്തുപച്ചയിൽ 38 വയസ്സുള്ള പുരുഷൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിക്കാട്ടുള്ള സ്ത്രീയെ കൊല്ലം മെഡിസിറ്റിയിലും വിളയ്ക്കാട്ടുകോണത്തുള്ള സ്ത്രീയെ മെഡിക്കൽ കോളജിലും കാനാറയിലുള്ള സ്ത്രീയെ ഗോകുലം മെഡിക്കൽ കോളജിലും ചികിത്സക്കായി മാറ്റി. ബാക്കിയുള്ളവർ ഹോം ഐസൊലേഷനിൽ കഴിയുകയാണ്. രോഗികളുമായി സമ്പർക്കമുള്ളവർ നിരീക്ഷണത്തിലാണ്. ഇവർക്ക് ചൊവ്വാഴ്ച അടയമൺ യു.പി സ്കൂളിൽ െവച്ച് പരിശോധന ക്യാമ്പ് നടത്തുമെന്ന് ബി.സത്യൻ എം.എൽ.എ അറിയിച്ചു. അടയമൺ ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ ഒരാഴ്ച താൽക്കാലികമായി അടച്ചിടാൻ നിർദേശം നൽകിയതായും ആ രോഗ്യവകുപ്പും പഞ്ചായത്തും നൽകുന്ന ജാഗ്രത നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും എം.എൽ.എ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.