ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 11 പേർക്കുകൂടി രോഗം കണ്ടെത്തി

ചിറയിൻകീഴ്: . ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ നടന്നുവരുന്ന പരിശോധനയിൽ രോഗം കണ്ടെത്തിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ആർ. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്​ഥിരം സമിതി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 55 പേരെ പരിശോധിച്ചതിൽ ഏഴുപേർക്കും അഞ്ചുതെങ്ങിൽ 54 പേരെ പരിശോധിച്ചതിൽ നാലു​പേർക്കും രോഗമുള്ളതായി കണ്ടെത്തി. വക്കം കോവിഡ് ചികിത്സാ കേന്ദ്രത്തിൽനിന്ന് കടയ്ക്കാവൂരിലെ ഒരാളും കടയ്ക്കാവൂർ ചികിത്സാകേന്ദ്രത്തിൽനിന്ന്​ കിഴുവിലത്തുള്ള ഒരാളും രോഗമുക്തരായി. നോഡൽ ഒാഫിസർ ഡോ. രാമകൃഷ്ണ ബാബുവി​ൻെറ നേതൃത്വത്തിൽ ഡോ. ദീപക്, ഡോ. മഹേഷ്, ഡോ. നബീൽ, ഡോ. രശ്മി എന്നിവരാണ് പരിശോധന നടത്തിയത്. ബുധനാഴ്ചയും പരിശോധനയുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.