പാറശ്ശാല താലൂക്ക് ആശുപത്രി ആധുനികവത്​കരണം: 100 കോടി രൂപയുടെ പാക്കേജിന് അംഗീകാരം

പാറശ്ശാല: പാറശ്ശാല ഗവ. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി ആധുനികവത്​കരണത്തിന് 100 കോടി രൂപയുടെ പാക്കേജിന് കിഫ്ബിയുടെ അംഗീകാരം. ഒന്നാംഘട്ടമായി മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിന് 36 കോടിരൂപയും ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിന് 11 കോടി രൂപയും ലഭിക്കും. പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ നവീകരണത്തിന്​ 156 കോടി രൂപയുടെ മാസ്​റ്റർപ്ലാൻ തയാറാക്കി കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. നിലവിലുള്ള പഴയ ഒ.പി കെട്ടിടം പൊളിച്ചുമാറ്റി പകരം 5 നിലകളിലായി എല്ലാവിധ ആധുനിക സംവിധാനങ്ങളോടുകൂടി ട്രോമാകെയർ ഉൾപ്പെടെയുള്ള മൾട്ടി-സ്പെഷാലിറ്റി ബ്ലോക്ക് നിർമാണം വൈകാതെ ആരംഭിക്കാനാകും. ഇ​തോടെ ആതുരസേവന രംഗത്ത് പാറശ്ശാല മണ്ഡലം ചരിത്രത്തിലാദ്യമായി പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നാണ്​ വിലയിരുത്തൽ. കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെ നവീകരണം സാധ്യമാക്കുന്നതോടെ ആശുപത്രി ജില്ലയിലെ തന്നെ മികച്ച ആശുപത്രിയായി മാറും. ഇതിലൂടെ നിയോജകമണ്ഡലത്തിലെ ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിപാലന സേവന സൗകര്യങ്ങൾ ഒരുക്കുവാൻ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.