അമ്പലത്തറ: കോവിഡ് വൈറസ് വ്യാപനത്തിൻെറ ഭീതിയില്‍ കഴിയുന്ന തീരദേശത്ത് രാസവസ്തുക്കള്‍ ചേര്‍ത്ത് വിൽപനെക്കത്തിച്ച 100 കിലോയിലധികം പഴകിയ മത്സ്യം ആരോഗ്യവിഭാഗം അധികൃതര്‍ പിടികൂടി നശിപ്പിച്ചു. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നഗരസഭയുടെ പൂന്തുറ സോണിലെ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലെത്തത്തി നടത്തിയ പരിശോധനയില്‍ ബീമാപള്ളി പ്രദേശത്ത് റോഡുവക്കില്‍ വിൽപനക്ക് െവച്ചിരുന്ന മത്സ്യം ദിവസങ്ങളോളം പഴക്കമുള്ളതും അമിതമായി രാസവസ്തുക്കള്‍ ചേര്‍ത്തതാണെന്നും കണ്ടത്തി. മത്സ്യം പൂർണമായും ആരോഗ്യവകുപ്പ് അധികൃതര്‍ എടുത്തുമാറ്റി. തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ മത്സ്യവിൽപനകാരനായ ഒരാളുടെ വീട്ടിലെ കക്കൂസില്‍ നിന്ന് വിൽപനക്കായി സൂക്ഷിച്ച കിലോക്കണക്കിന് പഴകിയ മത്സ്യവും ആരോഗ്യപ്രവര്‍ത്തകര്‍ കെണ്ടടുത്തു. തുടര്‍ന്ന് പിടികൂടി മത്സ്യങ്ങള്‍ വലിയതുറ മാര്‍ക്കറ്റിലെ എയ്റോബിനുള്ളില് കൊണ്ടുപോയി നശിപ്പിച്ചു. റോഡുവക്കില്‍ വിൽപനക്ക് െവച്ച മത്സ്യം നിരവധിപേര്‍ വാങ്ങുകയും ചെയ്തു. ഇവിടെനിന്നുവാങ്ങിയ മത്സ്യങ്ങള്‍ ഉപയോഗിക്കരുതെന്നും ഇത് കൂടുതല്‍ അസുഖങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കെണ്ടയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചിരുന്ന ഇൗ മേഖലകളില്‍ പുറത്ത് നിന്നുള്ള സംഘങ്ങളാണ് രഹസ്യമായി പഴകിയ മത്സ്യങ്ങള്‍ എത്തിക്കുന്നതന്നും ജനങ്ങളെ കൂടുതല്‍ രോഗബാധിതരാക്കുന്നതെന്നും ഇവർക്കെതിരെയും നടപടികള്‍ എടുക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കൊഴിയാള, നെേത്താലി മത്സ്യങ്ങളിലാണ് അമിതമായി രാസവസ്തുക്കള്‍ ചേര്‍ത്ത് വിൽപനെക്കത്തിച്ചത്. Rafeek 1 പടം ക്യാപ്ഷന്‍ നഗരസഭയുടെ ഹെല്‍ത്ത് സ്ക്വഡ് പിടികൂടിയ പഴകിയ മത്സ്യങ്ങള്‍ നശിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.