തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് ഇതുവരെ മടങ്ങിയെത്തിയത് 10 ലക്ഷം (10,05,211) പേർ. ഇതില്‍ 62.16 ശതമാനം (6,24,826 പേര്‍) മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയത് 37.84 ശതമാനം പേരും (3,80,385). മുഖ്യമന്ത്രി വാർത്തസമ്മേളനത്തിലാണ് ഇൗ കണക്കുകൾ വ്യക്തമാക്കിയത്. ആഭ്യന്തര യാത്രക്കാരില്‍ 59.67 ശതമാനം പേരും റെഡ്സോണ്‍ ജില്ലകളില്‍നിന്ന് വന്നവരാണ്. കര്‍ണാടകയില്‍നിന്നാണ് കൂടുതൽ പേർ വന്നത് - 1,83,034 പേര്‍. തമിഴ്നാട്ടില്‍നിന്ന് 1,67,881 പേരും മഹാരാഷ്ട്രയിൽനിന്ന് 71,690 പേരുമെത്തി. അന്താരാഷ്്ട്ര യാത്രക്കാരില്‍ കൂടുതല്‍ വന്നത് യു.എ.ഇയില്‍ നിന്നാണ്, 1,91,332 പേര്‍. ആകെ വന്ന അന്താരാഷ്ട്ര യാത്രക്കാരുടെ 50.29 ശതമാനം വരുമിത്. സൗദിയിൽനിന്ന് 59,329 പേരും ഖത്തറില്‍ നിന്ന് 37,078 പേരും മടങ്ങിയെത്തി നോർക്ക ധനസഹായം നൽകിയത് 78,000 പേർക്ക്, ചെലവഴിച്ചത് 39 കോടി തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക വഴി ലഭ്യമാക്കുന്ന 5000 രൂപയുടെ സഹായം ഇതുവരെ 78,000 പേര്‍ക്ക് നൽകിയെന്ന് മുഖ്യമന്ത്രി. 39 കോടി രൂപ ഇതുവരെ വിതരണം ചെയ്തു. ഒരു ഘട്ടത്തില്‍, കേരളം പ്രവാസികള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്നെന്ന് പ്രചരിപ്പിച്ചവര്‍ ഇവിടെയുണ്ടെന്നും എന്നാൽ, വരാനുള്ള എല്ലാവരെയും സ്വീകരിക്കുകയാണ് ചെയ്തതെന്ന് കണക്കുകൾ തെളിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.